നിയമസഭ തെരഞ്ഞെടുപ്പില്‍ എം.പിമാരെയും സിനിമാതാരങ്ങളെയും കേന്ദ്രമന്ത്രിയെയും സ്ഥാനാര്‍ത്ഥികളാക്കിയ നടപടിയും മത്സരാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിക്കുന്നതിന് ഒന്നിലധികം റൗണ്ടുകള്‍ എടുക്കുന്നതിനെയും പരിഹസിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയത്. പാര്‍ട്ടിക്ക് ശക്തമായ പ്രാദേശിക സ്ഥാനാര്‍ത്ഥികളില്ലെന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നതെന്നും തൃണമൂല്‍ പറഞ്ഞു.
ഏറ്റവും വലിയ ‘ആഗോള രാഷ്ട്രീയ പാര്‍ട്ടിക്ക്’ ഒരു സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയടിക്ക് 294 പേരുകള്‍ പ്രഖ്യാപിക്കാന്‍ ആവശ്യമായ മുഖങ്ങളോ പ്രാപ്തിയോ ഇല്ലാതിരിക്കുമ്പോഴാണ് സംസ്ഥാനത്തെ സീറ്റ് മുഴുവന്‍ തൂത്തുവാരുമെന്ന് അവകാശപ്പെടുന്നതെന്ന് മഹുവ പരിഹസിച്ചു.
ഈ മാസം അവസാനം ആരംഭിക്കുന്ന പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മന്ത്രി ബാബുല്‍ സുപ്രിയോ ബി.ജെ.പി എം.പി ലോകേത് ചാറ്റര്‍ജി, എന്നിവരുള്‍പ്പെടെയുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ മത്സരിക്കും.
പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിനുള്ള രണ്ടാമത്തെ പട്ടികയില്‍ ബി.ജെ.പി മൂന്നാം ഘട്ടത്തിലേക്ക് 27 പേരുടെയും നാലാം ഘട്ട വോട്ടെടുപ്പിന് 38 സ്ഥാനാര്‍ത്ഥികളുടെയും പേര് പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച 57 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബി.ജെ.പി പുറത്തുവിട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക