| Wednesday, 27th March 2019, 6:14 pm

രാഹുലിന് വേണ്ടി വയനാട് തെരഞ്ഞെടുത്തത് ജിഹാദികള്‍ക്ക് സ്വാധീനമുള്ള മണ്ഡലമായതിനാല്‍: പി.കെ ക്യഷ്ണദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസ്, മാര്‍ക്സിസ്റ്റ്, ജിഹാദികള്‍ക്ക് വ്യക്തമായ സ്വാധീനമുള്ള മണ്ഡലം ആയതിനാലാണ് വയനാട് രാഹുലിനായി തെരഞ്ഞെടുത്തതെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗവും എന്‍.ഡി.എ സംസ്ഥാന കണ്‍വീനറുമായ പി.കെ ക്യഷ്ണദാസ്. ബാലാക്കോട്ട് സംഭവത്തില്‍ പാക് അനുകൂല പരാമര്‍ശവും, ഇമ്രാഖാനെ പുകഴ്ത്തുന്ന നിലപാടും എടുത്തത് കോണ്‍ഗ്രസ്സ്, സി.പി.ഐ.എം പിന്നെ ജിഹാദികളും മാത്രമാണെന്നും കൃഷ്ണദാസ് പറഞ്ഞു.

ഈ ദേശ വിരുദ്ധ ശക്തികളുടെ പുതിയ കോമാജി സഖ്യത്തിന്റെ നേതാവായാണ് രാഹുല്‍ ഗാന്ധി വയനാട് ചുരം കേറുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു.

Read Also : “ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനം”: മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുത്ത് സീതാറാം യെച്ചൂരി

“കോ-മാ-ജി” സഖ്യത്തിന്റെ സ്ഥീരികരണമാണ് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വയനാട്ടില്‍ പ്രചരണത്തിന് എത്താത്തത്. യെച്ചൂരി എന്ത് കൊണ്ടാണെന്ന് വയനാട്ടിലെത്താത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം. കോണ്‍ഗ്രസും സി.പി.ഐ.എമ്മും തമ്മില്‍ ബംഗാളിലും, തൃപുരയിലും മാത്രമല്ല കേരളത്തിലും സീറ്റ് ധാരണയിലെത്തിയെന്ന് വയനാട് വിളിച്ചു പറയുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ തലത്തില്‍ രൂപം കൊണ്ട “കോ-മാ-ജി” സഖ്യം ഇതോടെ അരങ്ങത്ത് നിന്ന് അണിയറയിലേക്ക് എത്തിയിരിക്കുന്നു. കന്യാകുമാരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായി പ്രവര്‍ത്തിക്കുന്ന സി.പി.ഐ.എം തിരുവനന്തപുരത്ത് കോണ്‍ഗ്രസിന് എതിരെ മത്സരിക്കുന്നുവെന്ന് അവകാശപ്പെടുന്നത് വിരോധാഭാസമാണെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

ആണെന്നത് ശ്രദ്ധയില്‍പെട്ടത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തുള്ള ബി.ജെ.പി കാസര്‍കോട്, മഞ്ചേശ്വരം നിയോജക മണ്ഡലങ്ങളിലാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇത് മറികടക്കാനാണ് വ്യാപകമായ തോതില്‍ വോട്ടുചേര്‍ക്കല്‍ നടത്തുന്നത്. ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ പിന്തുണയും ഉണ്ടായിട്ടുണ്ട്.

സംസ്ഥാന നേതൃത്വത്തിലെ മുന്‍ നിരക്കാര്‍ മത്സരിച്ചുകൊണ്ടിരുന്ന കാസര്‍കോട് ലോക്‌സഭ മണ്ഡലത്തില്‍ ഇത്തവണ ബി.ജെ.പി ലക്ഷ്യമിടുന്നത് മഞ്ചേശ്വരം നിയമസഭാ മണ്ഡലം തന്നെയാണ്. മുസ്‌ലിം ലീഗിലെ പി.ബി. അബ്ദുറസാഖിന്റെ നിര്യാണത്തെ തുടര്‍ന്ന് മഞ്ചേശ്വരം മണ്ഡലത്തില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലെ ജയസാധ്യതകള്‍ തേടുകയാണ് പാര്‍ട്ടി. “ശബരിമല” കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്ന ബി.ജെ.പി കേരളത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടുന്ന രണ്ടാമത്തെ ലോക്‌സഭ മണ്ഡലമായ കാസര്‍കോട് കൈവിടുമ്പോഴും പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ വോട്ടുള്ള നിയമസഭ മണ്ഡലമായ മഞ്ചേശ്വരത്ത് ഇത്തവണ ഒന്നാംസ്ഥാനത്ത് എത്താനാണ് ശ്രമം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് 56781 വോട്ടുനേടിയ ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ 89 വോട്ടിനാണ് അബ്ദു റസാഖിനോട് തോറ്റത്.

We use cookies to give you the best possible experience. Learn more