കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ബി.ജെ.പി. ഒഫീഷ്യല്‍ ട്വിറ്ററില്‍ ഹാന്റിലിലാണ് പ്രഖ്യാപനം.
As soon as BJP government comes to power in West Bengal, COVID-19 vaccine will be provided free of cost to everyone. pic.twitter.com/gzxCOUMjpr
— BJP Bengal (@BJP4Bengal) April 23, 2021
നേരത്തെ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വാക്‌സിന് 400 രൂപ ഏര്‍പ്പെടുത്തുമെന്ന് കമ്പനികള്‍ അറിയിച്ചിരുന്നു. കേന്ദ്രത്തിന് 150 രൂപ നിരക്കിലാണ് വാക്‌സിന്‍ നല്‍കുന്നത്.
കമ്പനികള്‍ക്ക് വില നിര്‍ണയിക്കാനുള്ള അധികാരം കേന്ദ്രം നല്‍കിയിരുന്നു. 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും മേയ് ഒന്നുമുതല്‍ വാക്സിന്‍ നല്‍കിത്തുടങ്ങും.
വാക്സിന്‍ ഉത്പാദകരില്‍നിന്ന് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് വാങ്ങാനാവും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: BJP says Covid-19 vaccine will be free for all in Bengal if party wins assembly election