ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടെയുള്ള അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് പിന്നില്‍ ബാഹ്യപ്രേരണയെന്ന് ബി.ജെ.പി. ചോദ്യത്തിന് പിന്നില്‍ ഒരു ടൂള്‍ കിറ്റ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബി.ജെ.പി ഐ.ടി. സെല്‍ വക്താവ് അമിത് മാളവ്യ ആരോപിച്ചു.
വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടര്‍ സബ്രിന സിദ്ദിഖിയാണ് യു.എസിനെ പ്രതിനിധീകരിച്ച് മോദിയോട് ചോദ്യം ചോദിച്ചത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നില്ലേയെന്നും അവരുടെ അവകാശങ്ങള്‍ മെച്ചപ്പെടുത്താനും അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാനും സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കും എന്നുമായിരുന്നു സബ്രിന സിദ്ദിഖിയുടെ ചോദ്യം.
മോദിക്കെതിരെയുള്ള സബ്രീന സിദ്ദിഖിയുടെ ഈ ചോദ്യം പാക് ശബ്ദമാണെന്നാണ്
ബി.ജെ.പി പ്രൊഫൈലുകള്‍ ട്വിറ്ററിലൂടെ ആരോപിക്കുന്നത്. സബ്രീന സിദ്ദിഖിയുടെ പിതാവ് ഇന്ത്യ- പാക് പൗരനാണെന്ന് എടുത്ത് പറഞ്ഞാണ് ഈ പ്രചരണങ്ങള്‍.
സബ്രീന സിദ്ദിഖി ഇടതുപക്ഷക്കാരിയും ഇസ്‌ലാമിസ്റ്റുമാണെന്നും ചില പ്രൊഫൈലുകള്‍ ആരോപിക്കുന്നു.
Modi to @SabrinaSiddiqui after her uncomfortable question.
“Dosti bani rahegi!” #ModiInUSA pic.twitter.com/wKJCsDep7H
— Samriddhi K Sakunia (@Samriddhi0809) June 23, 2023
അതിനിടെ, സബ്രീന സിദ്ദിഖിയെ പിന്തുണച്ചും അഭിനന്ദിച്ചും ആളുകള്‍ രംഗത്തുവരുന്നുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി ഒട്ടും പ്രതീക്ഷിക്കാത്ത അദ്ദേഹത്തിന് സുഖകരമല്ലാത്ത ചോദ്യമാണ് സബ്രീന സിദ്ദിഖിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ആ ധൈര്യമാണ് ശരിയായ മാധ്യമപ്രവര്‍ത്തനമെന്നും ഇവര്‍ പറയുന്നു. ശക്തമായ ഈ ചോദ്യത്തിന് മോദി ദുര്‍ബലമായിട്ടാണ് മറുപടി പറഞ്ഞതെന്നും അഭിപ്രായമുണ്ട്.
A Pakistani Islamist at Wall Street Journal ambushed Modi at press conference today. This lying hater Sabrina Siddiqui has never in her life said 1 word about Pakistan’s brutal repression and assaults on women, minorities. She only attacks India. Hate is in DNA of Pakistanis. pic.twitter.com/5xGeBI3XUF
— Indian-Americans (@HinduAmericans) June 22, 2023