കൊല്‍ക്കത്ത: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴും കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. കോമാളികളെ തെരഞ്ഞെടുത്താല്‍ പിന്നെ സര്‍ക്കസ് കാണുക മാത്രമേ നിവൃത്തിയുള്ളുവെന്നും മഹുവ പരിഹസിച്ചു.
‘തെരഞ്ഞെടുക്കപ്പെട്ടാല്‍ ഗുജറാത്ത് മാതൃക ആവര്‍ത്തിക്കുമെന്ന് ബി.ജെ.പി പറഞ്ഞു. അതു നടന്നു. ആശുപത്രികളില്‍ കിടക്കകളൊന്നുമില്ല, ഓക്‌സിജന്‍ ഇല്ല, ജീവന്‍ രക്ഷിക്കാനുള്ള മരുന്ന് നിയമവിരുദ്ധമായി ബി.ജെ.പി നേതാക്കള്‍ പൂഴ്ത്തിവെക്കുന്നു. കോമാളികളെ തെരഞ്ഞെടുക്കുക. ഒരു സര്‍ക്കസ് പ്രതീക്ഷിക്കുക,”മഹുവ പറഞ്ഞു.
ദല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊവിഡ് അതിവേഗത്തില്‍ പടരുന്ന സാഹചര്യമാണ് ഉള്ളത്.
ഓക്‌സിജന്റെ ദൗര്‍ലഭ്യമാണ് ചികിത്സയ്ക്ക് നേരിടുന്ന വലിയ വെല്ലുവിളി.
യു.പിയില്‍ ആശുപത്രികള്‍ക്ക് മുന്‍പില്‍ രോഗികളുടെ ബന്ധുക്കളുടെ നീണ്ട ക്യൂവാണ്. ലഖ്‌നൗവിലെ പല ആശുപത്രികളിലും ഓക്‌സിജന്‍ കിട്ടാനില്ല. പുറത്തുനിന്ന് ഓക്‌സിജന്‍ കൊണ്ടുവരുന്നവര്‍ക്ക് മാത്രം ചികിത്സ നല്‍കുന്ന ആശുപത്രികളും യു.പിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക