ദല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ നേതാവായി ബി.ജെ.പി എം.എല്‍.എ രാംവീര്‍ സീംഗ് ബിധുരിയെ തെരഞ്ഞെടുത്തു
national news
ദല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ നേതാവായി ബി.ജെ.പി എം.എല്‍.എ രാംവീര്‍ സീംഗ് ബിധുരിയെ തെരഞ്ഞെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th February 2020, 12:55 pm

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ നേതാവായി ബദര്‍പൂരില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ രാംവീര്‍ സീംഗ് ബിധുരിയെ തെരഞ്ഞെടുത്തു. ബി.ജെ.പി ദല്‍ഹി യൂണിറ്റ് ഏകകണ്ഠമായാണ് രാംവീര്‍ സീംഗിനെ തെരഞ്ഞെടുത്തത്. ഇന്ന് രാവിലെയാണ് ബി.ജെ.പി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

രോഹിനി എം.എല്‍.എയായ വിജേന്ദ്ര ഗുപ്തയാണ് രാംവീര്‍ സീംഗിന്റെ പേര് നിര്‍ദേശിച്ചത്. കഴിഞ്ഞ ദല്‍ഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു വിജേന്ദ്ര ഗുപ്ത.

ഫെബ്രുവരി 8 ന് നടന്ന 70 അംഗ ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 67 സീറ്റിലായിരുന്നു മത്സരിച്ചിരുന്നെങ്കിലും 8 സീറ്റില്‍ മാത്രമായിരുന്നു വിജയിച്ചത്. ആംആദ്മി പാര്‍ട്ടി 62 സീറ്റ് നേടി രണ്ടാമതും ദല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. കോണ്‍ഗ്രസിന് ഒറ്റ സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ