പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യു.പി കോണ്‍ഗ്രസ് പ്രസിഡന്റ് രാജിവെച്ചു
D' Election 2019
പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യു.പി കോണ്‍ഗ്രസ് പ്രസിഡന്റ് രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th May 2019, 10:40 am

 

ലഖ്‌നൗ: യു.പിയിലെ കോണ്‍ഗ്രസ് തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് യു.പി കോണ്‍ഗ്രസ് പ്രസിഡന്റ് രാജ് ബബ്ബാര്‍ രാജിവെച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് രാജിക്കത്ത് നല്‍കി.

യു.പിയില്‍ ഫത്തേപ്പൂര്‍ സിക്രി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മത്സരിച്ച അദ്ദേഹം ബി.ജെ.പിയുടെ രാജ്കുമാര്‍ ചാഹറില്‍ നിന്നും കനത്ത തിരിച്ചടി നേരിട്ടിരുന്നു. 495065 വോട്ടുകള്‍ക്കാണ് രാജ് കുമാര്‍ പരാജയപ്പെട്ടത്. 1,70889 വോട്ടുകളാണ് ഫത്തേപ്പൂര്‍ സിക്രിയില്‍ അദ്ദേഹത്തിനു ലഭിച്ചത്.

ഉത്തര്‍പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിങ്ങനെ ഹിന്ദി ഹൃദയഭൂമിയില്‍ കനത്ത തിരിച്ചടിയാണ് ബി.ജെ.പി നേരിട്ടത്. യു.പിയില്‍ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടതും പാര്‍ട്ടിയെ ഞെട്ടിച്ചിട്ടുണ്ട്. യു.പിയില്‍ സോണിയാ ഗാന്ധി മത്സരിച്ച സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്.

80 സീറ്റുകളുള്ള യു.പിയില്‍ കഴിഞ്ഞ തവണ 72 സീറ്റാണ് ബി.ജെ.പി നേടിയത്. മഹാസഖ്യം ഉണ്ടായിട്ടും യു.പിയില്‍ 60ഓളം സീറ്റുകള്‍ നേടാന്‍ ബി.ജെ.പിക്കു കഴിഞ്ഞു.