കൊല്‍ക്കത്ത: ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിക്കെതിരെ മത്സരിക്കുന്നത് ബി.ജെ.പിയുടെ പ്രിയങ്ക ടിബ്രെവാള്‍.
യുവ അഭിഭാഷകയും, ഭാരതീയ ജനതാ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റുമാണ് പ്രിയങ്ക ടിബ്രെവാള്‍.
ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പിക്ക് വേണ്ടി കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഹാജരായിരുന്നത് പ്രിയങ്കയാണ്.
മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയുടെ ലീഗല്‍ അഡൈ്വസറായിരുന്ന പ്രിയങ്ക ടിബ്രെവാള്‍ 2014 ലാണ് ബി.ജെ.പിയില്‍ ചേരുന്നത്.
മമതയ്ക്ക് ഇത് നിര്‍ണായക മത്സരമാണ്. ഇത്തവണ നിയമസഭാതെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന് മത്സരിച്ച മമത തോറ്റിരുന്നു.
മുന്‍ അനുയായിയും പിന്നീട് ബി.ജെ.പി സ്ഥാനാര്‍ഥിയുമായ സുവേന്തു അധികാരിക്കെതിരെയാണ് മമത നന്ദിഗ്രാമില്‍ മത്സരിച്ചത്.
തെഞ്ഞെടുപ്പില്‍ തോറ്റെങ്കിലും മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയായിരുന്നു. ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കേണ്ടി വരും.
ഭവാനിപുരില്‍ നിന്നും ജയിച്ച തൃണമൂല്‍ എം.എല്‍.എ ഷോഭന്‍ദേബ് ചതോപാധ്യായാണ് മമതയ്ക്ക് മത്സരിക്കുന്നതിനു വേണ്ടി രാജിവെച്ചത്.
മമതയുടെ മണ്ഡലം കൂടിയാണ് ഭവാനിപൂര്‍. സെപ്റ്റംബര്‍ 30നാണ് ഉപതെരഞ്ഞെടുപ്പ് .
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: BJP’s Priyanka Tibrewal to contest from Bhowanipore against CM Mamata Banerjee in bypoll