ന്യൂദല്‍ഹി: ബി.ജെ.പി നേതാക്കളുടെ വ്യക്തിപരമായ അധിക്ഷേപം അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് നൊബേല്‍ പുരസ്‌ക്കാര ജേതാവ് അഭിജിത് ബാനര്‍ജി. ദ വയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഭിജിത് ബാനര്‍ജിയുടെ പ്രതികരണം.
വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെയും ബി.ജെ.പി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹയുടെയും പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബാനര്‍ജി ഇടതു ചായ്വുള്ളയാളാണെന്നും ഇന്ത്യയിലെ ജനങ്ങള്‍ അദ്ദേഹത്തെ തള്ളിക്കളഞ്ഞതാണെന്നുമായിരുന്നു പിയൂഷ് ഗോയല്‍ പറഞ്ഞത്. ബാനര്‍ജിയെ അഭിനന്ദിച്ച ശേഷമായിരുന്നു അധിക്ഷേപിക്കുന്ന രീതിയിലുള്ള മന്ത്രിയുടെ പ്രതികരണം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘അഭിജിത് ബാനര്‍ജിക്ക് നൊബേല്‍ സമ്മാനം ലഭിച്ചു, ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. പക്ഷെ നിങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം എന്തായിരുന്നു അദ്ദേഹത്തിന്റെ ധാരണകളെന്ന്. അദ്ദേഹത്തിന്റെ ചിന്തകളെല്ലാം ഇടതു ചായ്വുവെച്ചു പുലര്‍ത്തുന്നവയാണ്. അദ്ദേഹം ന്യായ് പദ്ധതിയെ പരിപോഷിപ്പിച്ചു. പക്ഷെ അദ്ദേഹത്തിന്റെ ചിന്തകളെ ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു’. പിയുഷ് ഗോയല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
രണ്ടാം ഭാര്യ വിദേശിയായവര്‍ക്കാണ് ഏറെയും നൊബേല്‍ ലഭിക്കുന്നതെന്നാണ് അഭിജിത് ബാനര്‍ജിയുടെ നേട്ടത്തില്‍ രാഹുല്‍ സിന്‍ഹയുടെ പരിഹാസം.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ അധികാരം അമിതമായി കേന്ദ്രീകരിച്ചതാണ് രാജ്യത്തെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായാത്. നോട്ടുനിരോധനവും ജി.എസ്.ടിയും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു.’ ബാനര്‍ജി പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഒരു സര്‍ക്കാറിനും ജി.എസ്.ടി പ്രശ്‌നങ്ങളില്ലാതെ നടപ്പാക്കാന്‍ സാധിക്കില്ല. ഡിമാന്‍ഡ് വര്‍ധിപ്പിക്കാതെ കോര്‍പ്പറേറ്റ് നികുതി ഇളവു കൊണ്ട് കാര്യമുണ്ടാവില്ല. ഗ്രാമീണ മേഖലയില്‍ പണമെത്തിക്കുന്ന പദ്ധതികളിലൂടെ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാവുവെന്നും’ അദ്ദേഹം വ്യക്തമാക്കി.