കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിയെ വിടാതെ ബി.ജെ.പി. ഗാംഗുലി ബാറ്റ് ചെയ്യുന്നതിന് സമാനമായി ബി.ജെ.പി ബംഗാളില്‍ ജയിച്ചുകയറുമെന്നാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത്.
‘ഗാംഗുലി ക്രീസില്‍ നിന്ന് ഇറങ്ങിയാല്‍ നമുക്കറിയാം അദ്ദേഹം സിക്‌സ് അടിക്കുമെന്ന്. അതുപോലെ ബി.ജെ.പിയും ക്രീസില്‍ നിന്നിറങ്ങി സിക്‌സടിക്കാന്‍ ഒരുങ്ങുകയാണ്’, രാജ്‌നാഥ് സിംഗ് പറഞ്ഞു.
ബംഗാളില്‍ ഭരണമാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ഇതിന്റെ ദിശാസൂചികയാണെന്നും രാജ്‌നാഥ് പറഞ്ഞു.
നേരത്തെ ഗാംഗുലി ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് ഗാംഗുലി തന്നെ രംഗത്തെത്തിയിരുന്നു.
294 അംഗ ബംഗാള്‍ നിയമസഭയിലേക്ക് എട്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: BJP’s performance in upcoming Bengal polls will be like Sourav Ganguly’s batting: Rajnath Singh