ന്യൂദല്‍ഹി:ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തന്ത്രങ്ങളുമായി ബി.ജെ.പി.
2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ സംഭവിച്ച പാളിച്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പുതിയ നീക്കം. പിന്നിലായി പോയ 74,000 ബൂത്തുകളില്‍ സംഘടന വളര്‍ത്താനുള്ള പദ്ധതികള്‍ രൂപപ്പെടുത്താന്‍ നാലംഗ സമിതിയെ പാര്‍ട്ടി തെരഞ്ഞെടുത്തിട്ടുണ്ട്.
നാഷണല്‍ ടാസ്‌ക് ഫോഴ്സ് എന്ന പേരാണ് നാലംഗ സമിതിക്ക് നല്‍കിയിരിക്കുന്നത്.സംഘടനപരമായി സ്വാധീനമില്ലാത്ത ബൂത്തുകളെ കണ്ടെത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാനാണ് ഈ സമിതി. ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍മാരായ ബൈജയന്ത് പാണ്ഡ, ദിലീപ് ഘോഷ്, ദേശീയ ജനറല്‍ സെക്രട്ടറി സിടി രവി, പട്ടികജാതി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ലാല്‍ സിങ് ആര്യ എന്നിവരാണ് സമിതി അംഗങ്ങള്‍.
സ്വാധീനമില്ലാത്തെ ബൂത്തുകളെ തിരിച്ചറിഞ്ഞ് സ്വാധീനമില്ലാത്തത് എന്ത് കൊണ്ടെന്ന കാരണം സമിതി കണ്ടെത്തണം.