ഭോപാല്‍: രാജ്യത്തെ ജനങ്ങളെ മതത്തിന്റേയും ജാതിയുടേയും പേരില്‍ ഭിന്നിപ്പിച്ച് വോട്ടു നേടുകയെന്ന ബി.ജെ.പിയുടെ തന്ത്രം പരാജയപ്പെടുമെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്.
ദേശീയതയെക്കുറിച്ചുള്ള അധിക വായനയും, മന്തിര്‍ മസ്ജിദ്, അലി ബജ്‌റംഗ്ബലി തുടങ്ങിയ ബി.ജെ.പിയുടെ രാഷ്ട്രീയ സമീപനം പരാജയപ്പെടുമെന്നും മെയ് 23ന് യു.പി.എ സര്‍ക്കാര്‍ അധികാരത്തിലേറുമെന്നും സച്ചിന്‍ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
‘പശു സംരക്ഷണം, ആള്‍ക്കൂട്ട കൊലപാതകം എന്നിവ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ക്രമാതീതമായി വര്‍ധിച്ചതായും സച്ചിന്‍ ചൂണ്ടിക്കാട്ടി. അഞ്ച് വര്‍ഷം മുമ്പ് വരെ പശു സംരക്ഷണം, ആള്‍ക്കൂട്ട കൊലപാതകം എന്നീ പ്രയോഗങ്ങള്‍ അഞ്ചു വര്‍ഷം മുമ്പ് വരെ നമ്മുടെ ചര്‍ച്ചകളില്‍ ഉണ്ടായിരുന്നില്ല. ഇതിനെയൊക്കെ പിന്തുണക്കുന്ന ചില അധികാര കേന്ദ്രങ്ങളുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്ന വിഷം, ഇത്തരത്തിലുള്ള ആക്രമണങ്ങള്‍, ഇതെല്ലാം അംഗീകരിക്കാന്‍ കഴിയാത്തതാണ്’- സച്ചിന്‍ പറയുന്നു.
2014ല്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയ, അടുത്തെങ്ങും പരീക്ഷിക്കപ്പെടാത്തതിനാലുമാണ് ജനങ്ങള്‍ ബി.ജെ.പിക്ക് ഒരവസരം നല്‍കിയതെന്നും, എന്നാല്‍ ഇന്ന് ജനങ്ങള്‍ക്ക് ബി.ജെ.പിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും ബി.ജെ.പി ഒരു വാഗ്ദാനം പോലും നിറവേറ്റിയിട്ടില്ലെന്നും സച്ചിന്‍ തുറന്നടിച്ചു.
പാകിസ്ഥാന്‍ വിഷയത്തില്‍ മോദിയുടെ നിലപാട് ഇരട്ടത്താപ്പാണെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി. പാകിസ്ഥാനില്‍ ജനിച്ചിട്ടും പത്തു വര്‍ഷം പ്രധാനമന്ത്രിയായിട്ടുള്ള മന്‍മോഹന്‍ സിങ് പാകിസ്ഥാനിലേക്ക് പോയിട്ടില്ല. തീവ്രവാദത്തിനും സൗഹൃദത്തിന് ഒരുമിച്ച് പോകാന്‍ കഴില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം അതില്‍ നിന്ന് പിന്മാറിയത്.
എന്നാല്‍ പ്രധാനമന്ത്രി നേരന്ദ്ര മോദി പ്രഖ്യാപിക്കുക പോലും ചെയ്യാതെയാണ് പാകിസ്ഥാനിലേക്ക് പോയത്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അദ്ദേഹം പാകിസ്ഥാനെക്കുറിച്ച് സംസാരിക്കുന്നു. സച്ചിന്‍ പറയുന്നു.