| Friday, 16th April 2021, 4:46 pm

ബംഗാളില്‍ കൊവിഡ് വ്യാപിക്കാന്‍ കാരണം ബി.ജെ.പിക്കാര്‍; പുറമെ നിന്ന് ഒരാളെ പ്രചാരണത്തിന് എത്തിക്കരുതെന്ന് മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാളില്‍ കൊവിഡ് വ്യാപിക്കുന്നതിന്റെ ഉത്തരവാദിത്തം ബി.ജെ.പിക്കാര്‍ക്കാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുറമേ നിന്ന് ആളുകളെ കൊണ്ടുവരുന്നതാണ് കൊവിഡ് വര്‍ദ്ധിക്കാന്‍ കാരണമെന്ന് മമത കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വോട്ടെടുപ്പ് റാലികള്‍ക്കായി കൊവിഡ് ഏറ്റവും മോശമായ രീതിയില്‍ ബാധിച്ച ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളെ ബി.ജെ.പി കൊണ്ടുവന്നതായും മമത ബാനര്‍ജി ആരോപിച്ചു.

ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ ബംഗാളില്‍ എത്തിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് താന്‍ ആവശ്യപ്പെടുമെന്നും മമത പറഞ്ഞു.

പ്രധാനമന്ത്രിയോ മറ്റ് നേതാക്കളോ പ്രചാരണത്തിനായി വന്നാല്‍ ഞങ്ങള്‍ക്ക് ഒന്നും പറയാനില്ലെന്നും കൊവിഡ് മോശമായി ബാധിച്ച സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ റാലികള്‍ക്കായും വേദികളും പന്തലുകളും സ്ഥാപിക്കാനും ബി.ജെ.പി എന്തിന് കൊണ്ടുവരണമെന്നും മമത ചോദിച്ചു.

അതേസമയം കൊവിഡ് അതീവ ഗുരുതരമാകുന്ന സാഹചര്യത്തില്‍ ബംഗാളില്‍ ശേഷിക്കുന്ന വോട്ടെടുപ്പ് ഒറ്റ ഘട്ടമായി നടത്തണമെന്ന് മമത തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ മമതയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: BJP responsible for COVID surge in Bengal says Mamatha Benerjee

Latest Stories

We use cookies to give you the best possible experience. Learn more