ന്യൂദല്‍ഹി: സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി എം.പി ശോഭാ കരന്ദല്‍ജെ. ബി.ജെ.പിയുടെ വാദങ്ങള്‍ തള്ളിയ കോടതി ഉത്തരവിനു ശേഷം പ്രതികരിക്കുന്ന ആദ്യ ബി.ജെ.പി നേതാവാണ് ഇവര്‍.
“സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. സഭയില്‍ നാളെ ഞങ്ങള്‍ ഭൂപിപക്ഷം തെളിയിക്കും. പരീക്ഷണത്തിന് ഞങ്ങള്‍ ഒരുക്കമാണ്”, എം.പി മാധ്യമങ്ങളോട് പറഞ്ഞു.
We welcome the Supreme Court”s order. We will prove majority on the floor of the House tomorrow, we are ready for floor test: Shobha Karandlaje, BJP pic.twitter.com/kMu1N2nHWp
— ANI (@ANI) May 18, 2018
Also Read: ഇനി ബി.ജെ.പിയുടെ ഒരു ഭീഷണിയും വിലപ്പോവില്ല; ഭരണം തിരിച്ചുപിടിച്ചിരിക്കുമെന്ന് കോണ്‍ഗ്രസ്
നാളെ വൈകുന്നേരം നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് കോണ്‍ഗ്രസ്-ദള്‍ ഹര്‍ജിയില്‍ സുപ്രീം കോടതി വിധിച്ചത്. രഹസ്യബാലറ്റ് വേണമെന്ന ബി.ജെ.പി ആവശ്യവും കോടതി തള്ളി.
നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തയ്യാറാകണമെന്നും എം.എല്‍.എമാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതിന് നിര്‍ദേശിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.
വിവിധ കോണുകളില്‍ നിന്നും, സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ക്ക് നേരെ ഭീഷണികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുയാണെന്നും എന്നാല്‍ ഇതൊന്നും കണ്ട് തങ്ങള്‍ പേടിക്കില്ലെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
Watch DoolNews: