D' Election 2019
മോദിയെ വിമര്‍ശിച്ചതിന് പിന്നാലെ ശത്രുഘ്‌നന്‍ സിന്‍ഹക്ക് സീറ്റില്ല; പകരം രവിശങ്കര്‍ പ്രസാദ്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 17, 04:45 am
Sunday, 17th March 2019, 10:15 am

ന്യൂദല്‍ഹി: പട്‌ന സിറ്റ് മണ്ഡലത്തില്‍ സിറ്റിങ് എം.പിയായ ശത്രുഘ്‌നന്‍ സിന്‍ഹക്ക് സീറ്റില്ലെന്ന് റിപ്പോര്‍ട്ട്. പകരം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് മത്സരിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി. ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുടേയും നേതൃത്വത്തില്‍ നടന്ന ബി.ജെ. പി കേന്ദ്ര തെരഞ്ഞെുപ്പ് കമ്മറ്റിയിലാണ് തീരുമാനം.

എന്നാല്‍ പല പ്രതിസന്ധി ഘട്ടത്തിലും ബി.ജെ.പിക്ക് നേതൃത്വം നല്‍കിയ നേതാവായിരുന്നു സിന്‍ഹ. ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. പുതിയ കൂടുതല്‍ നല്ല നേതാക്കള്‍ക്ക് നരേന്ദ്ര മോദി വഴിമാറിക്കൊടുക്കണ്ട സമയമാണിതെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞിരുന്നു.

ALSO READ: ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തിന് ഒമ്പത് മിനുട്ട് മുന്‍പ് ഭീകരവാദി ‘മാനിഫെസ്റ്റോ’ അയച്ചു തന്നെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി

അഞ്ച് വര്‍ഷമായി ഒരു വാര്‍ത്താസമ്മേളനം പോലും വിളിച്ചുചേര്‍ക്കാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്നും എല്ലാ കാപട്യങ്ങളില്‍നിന്നും പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലണ്ടനിലേക്ക് നോക്കി ടോക്യോയെക്കുറിച്ചാണ് മോദി സംസാരിക്കുന്നതെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പരിഹസിച്ചിരുന്നു.

രാജ്യാസഭാ എം.പിയായ ആര്‍. കെ സിന്‍ഹയുടെ പേരും പരിഗണനയിലുണ്ട്. ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയും പാര്‍ട്ടി ബിഹാര്‍ ഘടകത്തിന്റെ മേധാവി നിത്യാനന്ദ് റായും കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു.