ജയ്പൂര്‍: രാഷ്ട്രീയമായി പിടിച്ചുനില്‍ക്കുന്നതിന് വേണ്ടിയാണ് ബി.ജെ.പി മഹാത്മാഗാന്ധിയെ ഓര്‍ക്കുന്നതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്.
ഗാന്ധിജിയെ ഒരിക്കലും ഓര്‍ക്കാത്തവര്‍ ഇപ്പോള്‍ ഓര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നെന്നും മഹാത്മാഗാന്ധിയുടെ പേരില്‍ പ്രധാനമന്ത്രി രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിയെ അംഗീകരിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ അടിസ്ഥന തത്വങ്ങളും അംഗീകരിക്കമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനോടും പ്രധാനമന്ത്രി മോദിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും ഗെലോട്ട് ആവശ്യപ്പെട്ടു. തനിക്കൊരു അപേക്ഷയുണ്ടെന്ന് പറഞ്ഞായിരുന്ന ഗെലോട്ടിന്റെ പരിഹാസം.
‘ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്, പ്രധാനമന്ത്രി മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, നിങ്ങള്‍ ഗാന്ധിജിയെ അംഗീകരിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അദ്ദേഹത്തിന്റെ തത്വങ്ങള്‍ അംഗീകരിക്കണം. അവര്‍ ഇത് ചെയ്യുകയാണെങ്കില്‍, ഹിന്ദുത്വവും ലൗ ജിഹാദും മൂലമുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കും,” അദ്ദേഹം പറഞ്ഞു.
ഗാന്ധി ജയന്തി ദിനത്തില്‍ സംസാരിക്കവേയായിരുന്നു അശോക് ഗെലോട്ടിന്റെ പ്രതികരണം.