ശ്രീനഗർ: കഠ്വയിൽ എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിലെ പ്രതികളെ പിന്തുണച്ച് വീണ്ടും ജാഥ. മുൻ ബി.ജെ.പി മന്ത്രിയും മുതിർന്ന നേതാവുമായ ലാൽ സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു ജാഥ നടന്നത്.
നേരത്തെ ലാൽ സിങ്ങും മറ്റൊരു ബി.ജെ.പി നേതാവായ ചന്ദർ പ്രകാശ് ഗംഗയും ജമ്മുകാശ്മീരിലെ പി.ഡി.പി-ബി.ജെ.പി സംയുക്ത മന്ത്രിസഭയിൽ നിന്ന് രാജിവെച്ചിരുന്നു. കഠ്വവ ബലാത്സംഗ പ്രതികളെ പിന്തുണച്ചതിനാലായിരുന്നു നേതാക്കളുടെ നിർബന്ധിത രാജി.
രാജി വച്ചതിന് ശേഷം സംഭവം സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ലാൽ സിങ്ങിന്റെ നേതൃത്വത്തിൽ പ്രചരണം ശക്തമായിരുന്നു. ഇതിന്റെ ഭാഗമായി ഡോഗ്ര സ്വാഭിമാൻ എന്ന പേരിൽ ലഖൻപൂരിൽ നിന്നും ഹിരനഗറിലേക്കാണ് ജാഥ നടത്തിയത്.
ജാഥയ്ക്കിടെ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ അധിക്ഷേപിച്ചതിനെ തുടർന്ന് ലാൽ സിങ്ങിന്റെ സഹോദരൻ രജീന്ദർ സിങ്ങിനെതിരെ പോലീസ് കേസെടുത്തു. ജാഥയുടെ വീഡിയോ വൈറലായതോടെ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രജീന്ദർ സിങ്ങിനെതിരെ നടപടി വേണമെന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് കേസ്