| Wednesday, 3rd August 2022, 3:33 pm

തിരംഗ ബൈക്ക് റാലിയില്‍ പ്രതിപക്ഷ എം.പിമാര്‍ പങ്കെടുത്തില്ല; രാഷ്ട്രപതിയെയും ദേശീയപതാകയെയും അപമാനിച്ചെന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്ഹി: ചെങ്കോട്ടയില് നടന്ന തിരംഗ ബൈക്ക് റാലിയില് പ്രതിപക്ഷത്തിന്റെ അസാന്നിധ്യം ചോദ്യം ചെയ്ത് ബി.ജെ.പി. 75ാം സ്വാതന്ത്രദിനത്തോടനുബന്ധിച്ച് നടത്തുന്ന ‘ആസാദി കാ അമൃത് മഹോത്സവ്’ പദ്ധതിയുടെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനികള്ക്ക് ആദരാഞ്ജലി അര്പ്പിക്കാനായാണ് ബൈക്ക് റാലി സംഘടിപ്പിച്ചത്. റാലിയില് പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിനെതിരെയാണ് ബി.ജെ.പി പ്രതികരിച്ചത്. ഭരണത്തിലുള്ള എന്.ഡി.എയുടെ എം.പിമാര് മാത്രമെ റാലിയില് പങ്കെടുത്തുള്ളു എന്നും എന്തുകൊണ്ട് പ്രതിപക്ഷത്തുള്ളവര് പങ്കെടുത്തില്ല എന്നും ബി.ജെ.പി വക്താവായ ഷെഹ്‌സാദ് പൂനാവാല ചോദിച്ചു.

‘മാധ്യമങ്ങളുടെ റിപ്പോര്ട്ടുകള് പ്രകാരം കോണ്ഗ്രസ്, ടി.എം.സി, എ.എ.പി തുടങ്ങിയവരൊന്നും റാലിയില് പങ്കെടുത്തില്ല. തിരംഗ എല്ലാവര്ക്കും ഒരുപോലെ അല്ലെ? രാഷ്ട്രപതിയെയും ദേശീയപതാകയെയും എന്തിനാണ് ഇങ്ങനെ അപമാനിക്കുന്നത്,’ ട്വീറ്റില് പൂനാവാല ചോദിച്ചു. ചെങ്കോട്ടയില് നിന്നാരംഭിച്ച റാലി ഉപരഷ്ട്രപതി വെങ്കയ്യ നായിഡു ആണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ബുധനാഴ്ച നടന്ന ബൈക്ക് റാലിയില് നിരവധി ബി.ജെ.പി മന്ത്രിമാരും എം.പിമാരും പങ്കെടുത്തു. ‘നിരവധി കേന്ദ്ര മന്ത്രിമാരും എം.പിമാരും യുവ നേതാക്കളും ഒത്തുചേര്ന്ന് ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയില് നിന്ന് ബൈക്ക് റാലി ആരംഭിച്ചു, സ്വാതന്ത്ര്യ സമര സേനാനികളെ ഓര്മിക്കുകയും ആദരാഞ്ജലി അര്പ്പിക്കുകയും ചെയ്തു. ഈ ആസാദി കാ അമൃത് മഹോത്സവത്തില് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിര്ത്താനും ഇന്ത്യയുടെ മഹത്വം വര്ധിപ്പിക്കാനും ഞങ്ങള് പ്രവര്ത്തിക്കുമെന്ന് ഉറപ്പുനല്കുന്നു.

‘ റാലിയില് പങ്കെടുത്ത കേന്ദ്ര വാര്ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര് പറഞ്ഞു. 75ാം സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് ‘ഹര് ഘര് തിരംഗ’ പദ്ധതിയുടെ ഭാഗമായി സമൂഹമാധ്യമങ്ങളിലെ പ്രൊഫൈല് ചിത്രങ്ങള് ദേശീയ പതാകയാക്കി മാറ്റാന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. മോദിയുള്പ്പെടെ നിരവധി നേതാക്കളും സമൂഹമാധ്യമങ്ങളിലെ പ്രൊഫൈല് ചിത്രങ്ങള് ദേശീയ പതാകയാക്കിമാറ്റുകയും ചെയ്തു.

അതേസമയം, കേന്ദ്ര സര്ക്കാരിന്റെ ഹര് ഘര് തിരംഗ ക്യാമ്പയിനിനെതിരെ വിമര്ശനവുമായി മുന് ജമ്മു കശ്മീര് മുഖ്യമന്ത്രിയും പീപ്പിള്സ് ഡെമോക്രാറ്റിക് പാര്ട്ടി (പി.ഡി.പി) പ്രസിഡന്റുമായ മെഹ്ബൂബ മുഫ്തി രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം ദക്ഷിണ കശ്മീരിലെ അനന്ത്നാഗില് ക്യാമ്പയിനിന് വേണ്ടി 20 രൂപ നല്കാത്ത കടയുടമകള്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന അറിയിപ്പ് വന്നിരുന്നു. ഇതിനെതിരെയായിരുന്നു മുഫ്തിയുടെ പ്രതികരണം. ദേശസ്നേഹം സ്വാഭാവികമായി വരുന്നതാണെന്നും അടിച്ചേല്പ്പിക്കേണ്ടതല്ലെന്നുമായിരുന്നു മുഫ്തിയുടെ പ്രതികരണം. ജനങ്ങള്ക്ക് രാജ്യത്തോട് സ്നേഹമുണ്ടെന്ന് കാണിക്കാനാണ് വിദ്യാര്ത്ഥികളില് നിന്നും കടയുടമകളില് നിന്നും സര്ക്കാര് അധ്യക്ഷതയില് പണം പിരിക്കുന്നതെന്നും മെഹബൂബ മുഫ്തി വിമര്ശിച്ചിരുന്നു.

CONTENT HIGHLIGHTS:  BJP questioned the absence of the opposition in the tricolor bike rally held at Red Fort

We use cookies to give you the best possible experience. Learn more