ന്യൂദല്ഹി: ചെങ്കോട്ടയില് നടന്ന തിരംഗ ബൈക്ക് റാലിയില് പ്രതിപക്ഷത്തിന്റെ അസാന്നിധ്യം ചോദ്യം ചെയ്ത് ബി.ജെ.പി. 75ാം സ്വാതന്ത്രദിനത്തോടനുബന്ധിച്ച് നടത്തുന്ന ‘ആസാദി കാ അമൃത് മഹോത്സവ്’ പദ്ധതിയുടെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനികള്ക്ക് ആദരാഞ്ജലി അര്പ്പിക്കാനായാണ് ബൈക്ക് റാലി സംഘടിപ്പിച്ചത്. റാലിയില് പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിനെതിരെയാണ് ബി.ജെ.പി പ്രതികരിച്ചത്. ഭരണത്തിലുള്ള എന്.ഡി.എയുടെ എം.പിമാര് മാത്രമെ റാലിയില് പങ്കെടുത്തുള്ളു എന്നും എന്തുകൊണ്ട് പ്രതിപക്ഷത്തുള്ളവര് പങ്കെടുത്തില്ല എന്നും ബി.ജെ.പി വക്താവായ ഷെഹ്‌സാദ് പൂനാവാല ചോദിച്ചു.
‘മാധ്യമങ്ങളുടെ റിപ്പോര്ട്ടുകള് പ്രകാരം കോണ്ഗ്രസ്, ടി.എം.സി, എ.എ.പി തുടങ്ങിയവരൊന്നും റാലിയില് പങ്കെടുത്തില്ല. തിരംഗ എല്ലാവര്ക്കും ഒരുപോലെ അല്ലെ? രാഷ്ട്രപതിയെയും ദേശീയപതാകയെയും എന്തിനാണ് ഇങ്ങനെ അപമാനിക്കുന്നത്,’ ട്വീറ്റില് പൂനാവാല ചോദിച്ചു. ചെങ്കോട്ടയില് നിന്നാരംഭിച്ച റാലി ഉപരഷ്ട്രപതി വെങ്കയ്യ നായിഡു ആണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ബുധനാഴ്ച നടന്ന ബൈക്ക് റാലിയില് നിരവധി ബി.ജെ.പി മന്ത്രിമാരും എം.പിമാരും പങ്കെടുത്തു. ‘നിരവധി കേന്ദ്ര മന്ത്രിമാരും എം.പിമാരും യുവ നേതാക്കളും ഒത്തുചേര്ന്ന് ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയില് നിന്ന് ബൈക്ക് റാലി ആരംഭിച്ചു, സ്വാതന്ത്ര്യ സമര സേനാനികളെ ഓര്മിക്കുകയും ആദരാഞ്ജലി അര്പ്പിക്കുകയും ചെയ്തു. ഈ ആസാദി കാ അമൃത് മഹോത്സവത്തില് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിര്ത്താനും ഇന്ത്യയുടെ മഹത്വം വര്ധിപ്പിക്കാനും ഞങ്ങള് പ്രവര്ത്തിക്കുമെന്ന് ഉറപ്പുനല്കുന്നു.
Culture Ministry organised a ‘Tiranga bike rally’ from the Red Fort to Parliament for the MPs of all parties this morning
Could see only BJP-NDA MPs
As per media- Cong/TMC/AAP/SP missing ? Does Tiranga belong to a party or nation?
From Rashtrapati to Tiranga why such apman? pic.twitter.com/fhdI9DwlPM
— Shehzad Jai Hind (@Shehzad_Ind) August 3, 2022