'മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാനാണ് ബി.ജെ.പി ശ്രമിക്കുന്നത്'; സംസ്ഥാനത്തെ അപമാനിക്കുന്നത് ജനങ്ങള്‍ ക്ഷമിക്കില്ലെന്നും എന്‍.സി.പി
മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള പദ്ധതിയാണ് ബി.ജെ.പിക്കുള്ളതെന്ന് എന്‍.സി.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും എന്‍.സി.പി മുതിര്‍ന്ന നേതാവ് നവാബ് മാലിക് പറഞ്ഞു.
രാഷ്ട്രപതി ഭരണം നടപ്പാക്കി സംസ്ഥാനത്തെ അപമാനിക്കുന്നത് ജനങ്ങള്‍ ക്ഷമിക്കില്ലെന്നും നവാബ് മാലിക് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ദല്‍ഹിയില്‍ ഇരുന്നു കൊണ്ട് നരേന്ദ്ര മോദിയും അമിത് ഷായും മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. ഈ അപമാനിക്കല്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ ക്ഷമിക്കില്ല. മഹാരാഷ്ട്രയുടെ ചരിത്രം ദല്‍ഹിക്കു മുമ്പില്‍ മുട്ടുമടക്കില്ല.’-നവാബ് മാലിക് പറഞ്ഞു.
അതേസമയം, ശിവസേന-കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പി പണം വാഗ്ദാനം ചെയ്തിരുന്നു. ഓരോ എം.എല്‍.എ മാര്‍ക്കും 25 കോടി മുതല്‍ 50 കോടി വരെയാണ് വാഗ്ദാനം ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ വിജയ് വഡെട്ടിവാര്‍ പറഞ്ഞിരുന്നു.
‘ശിവസേനയുടെ എം.എല്‍.എമാര്‍ക്ക് 50 കോടി രൂപയാണ് ബി.ജെ.പി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഞങ്ങളുടെ എം.എല്‍.എമാര്‍ക്ക് 25 മുതല്‍ 50 കോടി വരെയും. ഞങ്ങള്‍ ബി.ജെ.പിയോടു പറഞ്ഞു, ഈ ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും ജനങ്ങളോട് അറിയിക്കുമെന്നും.’, വഡെട്ടിവാര്‍ പറഞ്ഞിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
റാഞ്ചല്‍ ഭീഷണിയെത്തുടര്‍ന്ന് ശിവസേന 56 എം.എല്‍.എമാരെയും പിന്തുണ അറിയിച്ച ഒമ്പത് സ്വതന്ത്രരെയും നഗരത്തിലെ ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ബി.ജെ.പിയുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങില്ലെന്ന് കഴിഞ്ഞദിവസം ശിവസേന എം.എല്‍.എമാരെ കൊണ്ട് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പ്രതിജ്ഞയെടുപ്പിച്ചിരുന്നു.