എറണാകുളം:വോട്ട് ചെയ്യാനെത്തിയ മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തുന്നതിനെതിരെ ബി.ജെ.പി പ്രവര്‍ത്തക. എറണാകുളത്തെ പൊന്നുരുന്നി സി.കെ.എസ് സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം.
തൃക്കാക്കരയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എസ് സജിയുടെ ഭാര്യയാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനെ ചോദ്യം ചെയ്തത്. മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു യുവതിയുടെ പ്രതിഷേധം.
ഭാര്യ സുല്‍ഫത്തിനൊപ്പം എത്തിയാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്. മമ്മൂട്ടി ബൂത്തിനകത്തേക്ക് കയറുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്താനായി മാധ്യമങ്ങള്‍ തയ്യാറായി നിന്നിരുന്നു. എന്നാല്‍ ഈ സമയത്താണ് സ്ഥാനാര്‍ത്തിയുടെ ഭാര്യയായ ബി.ജെ.പി പ്രവര്‍ത്തക പ്രതിഷേധിച്ചത്.
തന്റെ ഭര്‍ത്താവ് വോട്ട് രേഖപ്പെടുത്തുമ്പോള്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പ്രിസൈഡിംഗ് ഓഫീസര്‍ തടഞ്ഞു. മമ്മൂട്ടിക്കും ഇത് ബാധകമാണെന്നാണ് അവര്‍ പറഞ്ഞത്.
പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസും മാധ്യമങ്ങളെ മാറ്റാന്‍ ശ്രമിക്കുകയും തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും ചെയ്തു. അതേസയം മമ്മൂട്ടി വിഷയത്തില്‍ പ്രതികരിച്ചില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: BJP protested against taking video of Mammootty voting at his booth