| Sunday, 22nd January 2017, 8:42 pm

ബി.ജെ.പി അച്ഛേദിന്‍ വാഗ്ദാനം ചെയ്തു; പക്ഷെ ജനങ്ങള്‍ക്ക് നല്‍കിയത് ചൂലും യോഗാ ക്ലാസും

ഡൂള്‍ന്യൂസ് ഡെസ്‌ക്


മൂന്നു വര്‍ഷം മുമ്പ് പറഞ്ഞ അച്ഛേ ദിന്‍ എവിടെ പോയെന്ന് അഖിലേഷ് ചോദിച്ചു. ബി.ജെ.പി തങ്ങളുദ്ദേശിക്കുന്ന “അച്ഛേ ദിന്‍” എന്താണെന്ന് വിശദീകരിക്കണമെന്ന് അഖിലേഷ് പറഞ്ഞു.


ലക്‌നൗ: ബി.ജെ.പി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി ജനങ്ങള്‍ക്ക് അച്ഛേദിന്‍ വാഗ്ദാനം ചെയതെങ്കിലും വെറും ചൂലും യോഗാ ക്ലാസുകളും മാത്രമാണ് ജനങ്ങള്‍ക്ക് ലഭിച്ചത്. എന്നാല്‍ പറഞ്ഞത് പ്രവര്‍ത്തിക്കുന്നവരാണ് തങ്ങളെന്നും അഖിലേഷ് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പടുത്ത ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി കൊണ്ട് സംസാരിക്കുകയായിരുന്നു അഖിലേഷ് യാദവ്.

മൂന്നു വര്‍ഷം മുമ്പ് പറഞ്ഞ അച്ഛേ ദിന്‍ എവിടെ പോയെന്ന് അഖിലേഷ് ചോദിച്ചു. ബി.ജെ.പി തങ്ങളുദ്ദേശിക്കുന്ന “അച്ഛേ ദിന്‍” എന്താണെന്ന് വിശദീകരിക്കണമെന്ന് അഖിലേഷ് പറഞ്ഞു.


Read more: കണ്ണൂരില്‍ കലോല്‍സവ വേദി വൃത്തിയാക്കാനിറങ്ങി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍


ബി.എസ്.പിക്കെതിരെയും അഖിലേഷ് വിമര്‍ശനമുന്നയിച്ചു. മായാവതി അധികാരത്തില്‍ വന്നാല്‍ ആനകളുടെ പ്രതിമ മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് അഖിലേഷ് പറഞ്ഞു. കഴിഞ്ഞ മായാവതി സര്‍ക്കാര്‍ ബി.എസ്.പി ചിഹ്നമായ ആന പ്രതിമകള്‍ സ്ഥാപിച്ചതിനെ വിമര്‍ശിച്ചു സംസാരിക്കുകയായിരുന്നു.

അഖിലേഷ് യാദവിന്റെയും മുലായത്തിന്റെയും ചിത്രങ്ങള്‍ മുഖചിത്രമാക്കിയ പ്രകടനപത്രികയാണ് സമാജ്‌വാദി പാര്‍ട്ടി ഇന്നു പുറത്തിറക്കിയത്. അതേ സമയം ചടങ്ങില്‍ നിന്നും മുലായം പങ്കെടുത്തിരുന്നില്ല. തെരഞ്ഞെടുപ്പില്‍ എസ്.പി 298 സീറ്റുകളിലും കോണ്‍ഗ്രസ് 105 സീറ്റുകളിലും മത്സരിക്കാന്‍ ധാരണയായിട്ടുണ്ട്.


Also read: മമ്മൂട്ടിയുടെ ഉയരം കുറയുന്നു; നാദിര്‍ഷായുടെ ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത് നാലടിക്കാരനായി


We use cookies to give you the best possible experience. Learn more