| Friday, 21st September 2018, 8:51 am

സൈനിക വിമാനത്തിലൂടെ എം.എല്‍.എമാരെ കടത്തും; ഗുരുതര ആരോപണവുമായി കുമാരസ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യ സര്‍ക്കാറിനെ താഴെയിറക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി കുമാര സ്വാമി. ചില എം.എല്‍.എമാരോട് അവരെ സൈനിക വിമാനത്തില്‍ മുംബൈയിലേക്കും പുണെയിലേക്കും കൊണ്ടുപോയി തിരികെ ബെംഗളൂരുവില്‍ എത്തിച്ച് വിധാന്‍ സൗധയില്‍ വിശ്വാസ വോട്ടെടുപ്പ് വേളയില്‍ ഹാജരാക്കാമെന്ന് പറഞ്ഞെന്ന് കുമാരസ്വാമി.

ബി.ജെ.പിയും യെദ്യൂരപ്പയും എല്ലാ പരിധിയും ലംഘിച്ചിരിക്കുകയാണെന്നും ഇത് ശരിയല്ലെന്നും കുമാരസ്വാമി പറഞ്ഞു. മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ എം.എല്‍.എമാര്‍ക്ക് താവളമൊരുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കുമാരസ്വാമി ആരോപിച്ചു.


Read Also : ജെ.എന്‍.യുവില്‍ എ.ബി.വി.പി നേതാക്കള്‍ ജയ്ശ്രീറാം മുഴക്കി സ്ത്രീകളെ ഉള്‍പ്പെടെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; രാജ്യവ്യാപക പ്രതിഷേധം


നേരത്തെ 16 കോണ്‍ഗ്രസ് എം.എല്‍.എമാരെയെങ്കിലും കൂറുമാറ്റാന്‍ ശ്രമം നടക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. ഇടഞ്ഞുനില്‍ക്കുന്ന ജാര്‍ക്കിഹോളി സഹോദരന്മാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടരുന്നതിനിടെയാണ് കുറുക്കു വഴിയിലൂടെ അധികാരം പിടിക്കാന്‍ ബി.ജെ.പി ശ്രമിച്ചത്.

മൂന്നു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കു മന്ത്രിസ്ഥാനവും ബാക്കി നേതാക്കള്‍ക്ക് ഉപതിരഞ്ഞെടുപ്പിനെ നേരിടാനുള്ള മുഴുവന്‍ ചെലവും 100 കോടിയിലേറെ രൂപയുമാണു ബി.ജെ.പി വാഗ്ദാനം ചെയ്തത്. കോണ്‍ഗ്രസ് ദള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സഹായിച്ചാല്‍ മുനിസിപ്പല്‍ ഭരണമന്ത്രി രമേഷ് ജാര്‍ക്കിഹോളിക്ക് ഉപമുഖ്യമന്ത്രി പദമാണു ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.


We use cookies to give you the best possible experience. Learn more