ബി.ജെ.പി ഓരോ റൗണ്ടും കഴിയും തോറും കൂടുതല്‍ പിന്നിലേക്ക്; 60 തികക്കാന്‍ കഴിയുമെന്ന വിശ്വാസത്താല്‍ ആംആദ്മി പാര്‍ട്ടി
national news
ബി.ജെ.പി ഓരോ റൗണ്ടും കഴിയും തോറും കൂടുതല്‍ പിന്നിലേക്ക്; 60 തികക്കാന്‍ കഴിയുമെന്ന വിശ്വാസത്താല്‍ ആംആദ്മി പാര്‍ട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th February 2020, 11:51 am

ന്യൂദല്‍ഹി: ദല്‍ഹി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ച് മൂന്നര മണിക്കൂര്‍ കഴിയവേ ബി.ജെ.പി കൂടുതല്‍ പിന്നിലേക്ക്. വോട്ടെടുപ്പ് ആരംഭിച്ച് ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ 20 സീറ്റുകളുടെ അടുത്ത് മുന്നിലായിരുന്നു ബി.ജെ.പി.

നിലവില്‍ 12 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി മുന്നില്‍ നില്‍ക്കുന്നത്. 58 സീറ്റുകളിലാണ് ആംആദ്മി പാര്‍ട്ടി മുന്നില്‍. കോണ്‍ഗ്രസിനാവട്ടെ ഒരു സീറ്റില്‍ പോലും മുന്നിലെത്താനായിട്ടില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ തവണ നേടിയ 67 സീറ്റിനടുത്തേക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കിലും 60 സീറ്റുകളെങ്കിലും നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ആംആദ്മി പാര്‍ട്ടി. വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കുമ്പോള്‍ ബി.ജെ.പി ഒറ്റയക്കത്തിലേക്ക് ഒതുങ്ങുമെന്നും അവര്‍ കരുതുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയിലെ ആകെയുള്ള ഏഴ് സീറ്റുകളിലും ബി.ജെ.പിയാണ് വിജയിച്ചത്. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് എത്തുമ്പോള്‍ ബി.ജെ.പിക്ക് ആ പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല എന്നത് ബി.ജെ.പി പ്രവര്‍ത്തകരെ നിരാശരാക്കിയിട്ടുണ്ട്.