അന്വേഷണ സംഘത്തിനെതിരെ ജിഷയുടെ പിതാവിന്റെ വാര്‍ത്താസമ്മേളനം: പിന്നില്‍ ബി.ജെ.പിയെന്ന് ആരോപണം
Daily News
അന്വേഷണ സംഘത്തിനെതിരെ ജിഷയുടെ പിതാവിന്റെ വാര്‍ത്താസമ്മേളനം: പിന്നില്‍ ബി.ജെ.പിയെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Jun 18, 05:17 am
Saturday, 18th June 2016, 10:47 am

bjp1കൊച്ചി: ജിഷ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിനും കോണ്‍ഗ്രസിനുമെതിരെ ജിഷയുടെ പിതാവ് പാപ്പുവിനെ രംഗത്തിറക്കിയത് ബി.ജെ.പിയെന്ന് ആരോപണം. കേസന്വേഷണത്തെ വിമര്‍ശിച്ച് പാപ്പു കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.പി വൈസ് പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ പി.എം വേലായുധന്‍ പങ്കെടുത്തതാണ് ഇത്തരമൊരു ആരോപണം ഉയരാനിടയാക്കിയത്.

കൊലനടന്ന് 50 ദിവസത്തിനുശേഷം പ്രതിയായ അസം സ്വദേശിയെ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുനിന്ന് അറസ്റ്റു ചെയ്തത് നാടകമാണെന്നാണ് പാപ്പു വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. പോലീസില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും ഇതുതന്നെയാണ് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായതെന്നും പാപ്പുവിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ബി.ജെ.പി നേതാവും ആരോപിച്ചിരുന്നു.

pappuജിഷ വധക്കേസില്‍ ഉന്നതര്‍ക്കു പങ്കുണ്ടെന്നും അവരെ രക്ഷിക്കാന്‍ ഭരണകക്ഷിയായ സി.പി.ഐ.എമ്മും പ്രതിപക്ഷമായ കോണ്‍ഗ്രസും ഒത്തുകളിക്കുകയാണെന്ന വാദം ബലപ്പെടുത്തുകയാണ് പാപ്പുവിനെ രംഗത്തിറക്കിയതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ പാപ്പു ഉന്നയിച്ച ആരോപണങ്ങളും ഇതു ശരിവെക്കുന്നതാണ്. ജിഷയുടെ കൊലപാതകത്തിനു പിന്നില്‍ വന്‍ശക്തികളുണ്ടെന്നാണ് പാപ്പു ആരോപിച്ചത്. ഇവരെ പിടിക്കാതെ കൊല ചെയ്തയാളെ മാത്രം പിടിക്കുകയാണ് പോലീസ് ചെയ്തത്. സി.പി.ഐ.എമ്മും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.


Don”t Miss: പോലീസ് മാത്രമല്ല കൂത്തുപറമ്പുകാരനായ മജിസ്‌ട്രേറ്റും ദളിത് യുവതികള്‍ക്കെതിരെ പ്രവര്‍ത്തിച്ചു: ആരോപണവുമായി കെ. സുധാകരന്‍


 

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജിഷ കേസ് പ്രധാന വിഷയമായി ഉയര്‍ത്തിയവര്‍ അധികാരത്തിലേറിയശേഷം ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റു ചെയ്ത് അന്വേഷണം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെയും വിശ്വാസമില്ലാതായി. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്-യു.ഡി.എഫ് ബന്ധം വ്യക്തമാണെന്നും ജിഷയുടെ പിതാവ് ആരോപിച്ചിരുന്നു.