| Monday, 19th December 2016, 2:49 pm

മുസ്‌ലീങ്ങള്‍ക്ക് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി സമയം അനുവദിക്കുന്നതിനെതിരെ ബി.ജെ.പി വക്താവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

“തിങ്കളാഴ്ച ശിവ പൂജയ്ക്കുവേണ്ടിയോ ചൊവ്വാഴ്ച ഹനുമാന്‍ പൂജയ്ക്കുവേണ്ടിയോ ഞായറാഴ്ച സൂര്യഭഗവാനെ പൂജിക്കാനോ ഹിന്ദുക്കള്‍ സമയം ചോദിച്ചാലലെന്താ” എന്നാണ് ഈ നീക്കത്തോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞത്.

ഡറാഡൂണ്‍: വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി ഇസ്‌ലാം മതവിശ്വാസികള്‍ക്ക് രണ്ടുമണിക്കൂര്‍ ഇടവേള അനുവദിക്കാനുള്ള ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്ത് ബി.ജെ.പി വക്താവ് നളിന്‍ കൊഹ്‌ലി.

“തിങ്കളാഴ്ച ശിവ പൂജയ്ക്കുവേണ്ടിയോ ചൊവ്വാഴ്ച ഹനുമാന്‍ പൂജയ്ക്കുവേണ്ടിയോ ഞായറാഴ്ച സൂര്യഭഗവാനെ പൂജിക്കാനോ ഹിന്ദുക്കള്‍ സമയം ചോദിച്ചാലലെന്താ” എന്നാണ് ഈ നീക്കത്തോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞത്.

Don”t Miss:കേരള പോലീസ് യുവമോര്‍ച്ചയുടെ നിയന്ത്രണത്തിലാണോ: കമല്‍ സി ചവറയെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കവി സച്ചിദാനന്ദന്‍

വോട്ടിനുവേണ്ടി ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്തു ചെയ്യാനും തയ്യാറാണെന്നാണ് ഈ നീക്കം വ്യക്തമാക്കുന്നതെന്നും കൊഹ്‌ലി പറഞ്ഞു.

മുസ്‌ലിം സമുദായത്തില്‍പ്പെട്ട തൊഴിലാളികള്‍ക്ക് വെള്ളിയാഴ്ച ദിവസങ്ങളില്‍ നമസ്‌കാരത്തിനായി സമയം അനുവദിക്കാന്‍ ശനിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. 12.30 മുതല്‍ രണ്ടുമണിവരെ സമയം അനുവദിക്കാനാണ് തീരുമാനം.

We use cookies to give you the best possible experience. Learn more