| Saturday, 10th April 2021, 9:24 am

ദല്‍ഹി സര്‍ക്കാരിനെതിരെയുള്ള മികച്ച വീഡിയോയ്ക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആം ആദ്മി സര്‍ക്കാരിനെതിരെ വീഡിയോ മത്സരവുമായി ബി.ജെ.പി.
സര്‍ക്കാരിനെതിര മികച്ച വീഡിയോ തയ്യാറാക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപയാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ പുതിയ മദ്യ നയത്തിനെതിരെയാണ് വീഡിയോ തയ്യാറാക്കേണ്ടതെന്നാണ് ബി.ജെ.പിയുടെ ആവശ്യം.

സോഷ്യല്‍ മീഡിയയില്‍ ഒരു മത്സരം സംഘടിപ്പിക്കുമെന്നും പുതിയ മദ്യ നയത്തിനെതിരായുള്ള സന്ദേശം ചിത്രീകരിക്കുന്ന മികച്ച വീഡിയോയ്ക്ക് ഒരു ലക്ഷം രൂപ സമ്മാനം ബി.ജെ.പി നല്‍കുമെന്നും ദല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ അദേഷ് ഗുപ്ത പറഞ്ഞു.

പുതിയ മദ്യ നയത്തിനെതിരായ ഒപ്പ് പ്രചാരണത്തോടെയാണ് പ്രതിഷേധ പരിപാടി ആരംഭിക്കുക. നയത്തിനെതിരെ പ്രതിഷേധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പോസ്റ്റ് കാര്‍ഡുകള്‍ അയയ്ക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുമെന്നും ഗുപ്ത അറിയിച്ചു. ഇത്തരത്തിലുള്ള ഒരു ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ മുഖ്യമന്ത്രിക്ക് അയയ്ക്കാനാണ് പദ്ധതി

മാര്‍ച്ച് മാസത്തില്‍ ദല്‍ഹി സര്‍ക്കാര്‍ മദ്യ നയം പുതുക്കിയിരുന്നു. മദ്യം വാങ്ങാനുള്ള പ്രായം 25 ല്‍ നിന്ന് 21 ആക്കി കുറച്ചതുള്‍പ്പെടെയുള്ള പുതിയ മാറ്റത്തിനെതിരെ ആ സമയത്ത് തന്നെ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: BJP offers Rs 1 lakh prize for best video against Delhi govt’s new excise policy

Latest Stories

We use cookies to give you the best possible experience. Learn more