തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍. മത്സരിക്കാനായി ബി.ജെ.പി സീറ്റുകള്‍ വാഗ്ദാനം ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട, തിരുവനന്തപുരം സീറ്റുകളാണ് ബി.ജെ.പി വാഗ്ദാനം ചെയ്തത്. എന്നാല്‍ കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടിയിലും മത്സരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ALSO READ: നിലം വൃത്തിയാക്കുന്ന മോദി; കഷ്ടപ്പാട് അറിയിക്കാന്‍ ഇന്ത്യാ ടിവി കൊടുത്ത മോദിയുടെ ചിത്രം വ്യാജം
ബി.ജെ.പിയിലേക്ക് വോട്ടുകള്‍ പോകുന്നത് പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് യുവതി പ്രവേശനത്തിനെതിരായ നിലപാടായിരുന്നു ദേവസ്വം പ്രസിഡന്റായിരുന്ന പ്രയാര്‍ സ്വീകരിച്ചിരുന്നത്. പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ പ്രയാര്‍ ഗോപാലകൃഷ്ണന്‍ റിവ്യൂ ഹരജി നല്‍കിയിട്ടുമുണ്ട്.
ശബരിമല കര്‍മസമിതി നടത്തിയ പ്രതിഷേധങ്ങളില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പങ്കെടുത്തതോടെയാണ് അദ്ദേഹം ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തില്‍ പ്രചരണം നടന്നത്.
WATCH THIS VIDEO: