| Friday, 11th January 2019, 7:40 am

സംഘര്‍ഷ സമയത്ത് മാത്രം ഒ.ബി.സിക്കാരെ ഉപയോഗിക്കുന്നു; ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി നേതാവും ഒ.ബി.സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റുമായ വര്‍ക്കല ശരണ്യ സുരേഷ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന ബി.ജെ.പിയിലും ഒബിസി മോര്‍ച്ചയിലും സവര്‍ണ, ബ്രാഹ്മണ മേധാവിത്വമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ശരണ്യ സന്തോഷ് പറഞ്ഞു.

പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് ബി.ജെ.പിയില്‍ ഒരു പരിഗണനയും ലഭിക്കാത്ത സാഹചര്യത്തിലാണ് രാജി വെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ചാരക്കേസില്‍ കൂടുതല്‍ ജയിലില്‍ കിടന്നത് ഫൗസിയ ഹസന്‍, കേരളം സഹായിക്കണം: നമ്പി നാരായണന്‍

“ഒ.ബി.സി വിഭാഗത്തിലുള്ളവരെ സംഘര്‍ഷസമയത്ത് ഉയോഗിക്കുന്നതല്ലാതെ അര്‍ഹമായ പരിഗണന സംഘപരിവാര്‍ സംഘടന നല്‍കാറില്ല. സവര്‍ണ ബ്രാഹ്മണ പൗരോഹിത്യത്തിന്റെയും എന്‍.എസ്.എസിന്റെയും തീട്ടൂരങ്ങള്‍ക്കനുസരിച്ച് ശബരിമല സമരവുമായി മുന്നോട്ടുപോകുന്ന ബി.ജെ.പി തങ്ങളുടെ പ്രഖ്യാപിത നിലപാടുകള്‍ ഉപേക്ഷിക്കുന്നത് സവര്‍ണ ലോബിക്കുവേണ്ടിയാണ്.”

കേരളത്തിലെ ക്ഷേത്രങ്ങളില്‍ അബ്രാഹ്മണരെ പൂജാരിമാരാക്കിയ ദേവസ്വംബോര്‍ഡ് തീരുമാനം എന്‍.എസ്.എസിനെയും ബ്രാഹ്മണരെയും പ്രകോപിപ്പിച്ചിട്ടുണ്ട്. ഈ തീരുമാനത്തിനെതിരായ സവര്‍ണ സമരത്തിന് ഒ.ബി.സി മോര്‍ച്ചയിലുള്ളവരെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല.

ALSO READ: മുന്നാക്ക സാമ്പത്തിക സംവരണ ബില്ലിനെതിരെ സുപ്രീം കോടതിയില്‍ ഹരജി

ബി.ജെ.പിയില്‍ ജനാധിപത്യമോ സംഘടനാ സംവിധാനമോ ഇല്ല. ചായയും ഊണും കഴിച്ച് പിരിയുക എന്നതിനപ്പുറം ഒരു തീരുമാനവും യോഗങ്ങളില്‍ കൈക്കൊള്ളുന്നില്ല. കാര്യങ്ങളെല്ലാം ആര്‍.എസ്.എസാണ് തീരുമാനിക്കുന്നത്.

ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാനുള്ള ഷീല്‍ഡ് മാത്രമാണ് ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയിലും ഒ.ബി.സി മോര്‍ച്ചയിലും പ്രവര്‍ത്തിച്ചിരുന്ന അഞ്ഞൂറോളം പ്രവര്‍ത്തകരും ബി.ജെ.പി വിടുമെന്നും താന്‍ ഇനി മതനിരപേക്ഷ പുരോഗമന പക്ഷത്തുനിന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more