കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ബി.ജെ.പി. ഫലം നേരത്തെ തന്നെ നിശ്ചയമുള്ളതിനാല്‍ മത്സരിക്കേണ്ടതില്ലെന്നാണ് ബി.ജെ.പി നിലപാട്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി എം.പി മനാസ് ഭൂനിയ വിജയിച്ചതോടെയാണ് ഒരു രാജ്യസഭാ സീറ്റ് സംസ്ഥാനത്ത് ഒഴിവ് വന്നത്. ഈ സീറ്റിലേക്ക് ഇതിനോടകം തൃണമൂല്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് വിട്ട് തൃണമൂലിലെത്തിയ സുഷ്മിത ദേവിനെയാണ് മമത സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യസഭയില്‍ ബംഗാളില്‍ നിന്ന് 16 സീറ്റാണുള്ളത്. ഇതില്‍ തൃണമൂലിന് 11 ഉം കോണ്‍ഗ്രസിന് രണ്ടും സി.പി.ഐ.എമ്മിനും ഒന്നും അംഗങ്ങളാണുള്ളത്.
അതേസമയം നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഭവാനിപൂരില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജ്യസഭാ സീറ്റില്‍ മത്സരിക്കാതിരിക്കുന്നതെന്നാണ് ബി.ജെ.പി പറയുന്നത്.
സംസ്ഥാനം ഭരിക്കുന്നത് തെരഞ്ഞെടുക്കപ്പെടാത്ത മുഖ്യമന്ത്രിയാണെന്നും മമതയെ വീണ്ടും അതേ അവസ്ഥയിലേക്ക് തള്ളിയിടുമെന്നും പ്രതിപക്ഷ നേതാവ് സുവേന്തു അധികാരി പറഞ്ഞു.
നന്ദിഗ്രാമില്‍ സുവേന്തുവിനെതിരെ മത്സരിച്ച മമത പരാജയപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: BJP not to contest Bengal Rajya Sabha bypoll, says focus on Bhowanipore byelection