കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൊവിഡ് വ്യാപനം തുടരുന്നതിനിടെ പൊതുറാലികള്‍ ഉപേക്ഷിക്കാതെ ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് കേന്ദ്രമന്ത്രിമാരും പങ്കെടുക്കുന്ന യോഗങ്ങളില്‍ പരമാവധി 500 പേരെ പങ്കെടുപ്പിക്കുമെന്ന് ബി.ജെ.പി അറിയിച്ചു.
കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ആളുകളുടെ എണ്ണം കുറയ്ക്കുന്നതെന്ന് പാര്‍ട്ടി പറയുന്നുണ്ടെങ്കിലും ആള്‍ക്കൂട്ടം പൂര്‍ണ്ണമായി ഉപേക്ഷിക്കാന്‍ ബി.ജെ.പിയും മോദിയും തയ്യാറല്ല.
നേരത്തെ കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയും പൊതുപരിപാടികള്‍ റദ്ദാക്കിയിരുന്നു.
മമത ബാനര്‍ജി ഇനി തെരഞ്ഞെടുപ്പ് പ്രചരണം നടത്തില്ലെന്ന് ആള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാനാണ് അറിയിച്ചത്. സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന റാലികളുടെ സമയവും പുനക്രമീകരീച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം നിലനില്‍ക്കുന്നതിനാല്‍ 30 മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള റാലികള്‍ സംസ്ഥാനത്ത് സംഘടിപ്പിക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ ഉത്തരവിറിക്കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക