ന്യൂദല്‍ഹി: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ എങ്ങനെയും പാര്‍ട്ടി വിജയിപ്പിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളിലാണ് ബി.ജെ.പി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെയുള്ള ആരോപണങ്ങള്‍ തേച്ചുമായ്ച്ചുകളയാനുള്ള ശ്രമങ്ങളാണ് അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗംഗാ നദിയില്‍ മൃതദേഹമടിഞ്ഞതുള്‍പ്പെടെ കൊവിഡ് നേരിടുന്നതില്‍ സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറച്ചുപിടിക്കാനാണ് ബി.ജെ.പിയുടെ നീക്കങ്ങള്‍.
കൊവിഡ് പ്രതിസന്ധി പാര്‍ട്ടിയുടെ പ്രതിച്ഛായയെ എത്രത്തോളം ബാധിച്ചെന്ന് വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടേയും നേതൃത്വത്തില്‍ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും യോഗം ദല്‍ഹിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ബി.ജെ.പിക്ക് ഭരിക്കാന്‍ അവസരം കൊടുത്തതലില്‍ ജനങ്ങള്‍ക്ക് ഉള്ളില്‍ നന്ദി തോന്നണമെന്നും അത്തരത്തില്‍ ഉള്ളപ്രവര്‍ത്തനങ്ങള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
അടുത്ത വര്‍ഷം ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നേരിടുന്നതിനുമുമ്പ് പാര്‍ട്ടിക്കേറ്റ പ്രഹരങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ദല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ച സുപ്രധാന പങ്കുവഹിക്കുമെന്നാണ് വൃത്തങ്ങള്‍ പറയുന്നത്.
ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദ, ആര്‍.എസ്.എസ് നേതാവ് ദത്താത്രേയ ഹോസ്ബോള്‍, ഉത്തര്‍പ്രദേശിന്റെ സംഘടനാ ചുമതലയുള്ള സുനില്‍ ബന്‍സാല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ വീഴചകള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ ബി.ജെ.പിയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlights: BJP new moves in Up