കോഴിക്കോട്: പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് പ്രസംഗത്തെ പുകഴ്ത്തി ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. മോദിയുടെ എല്ലാ പ്രഭാഷണങ്ങളും കോര്‍ത്തിണക്കിയാല്‍ ഭാവി ഭാരതത്തിന്റെ ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്ന ഒരു വലിയ ഗ്രന്ഥമാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ പ്രഭാഷണവും ജനകോടികളെ എത്രമാത്രം സ്വാധിക്കുന്നു എന്നത് ഗവേഷണ കുതുകികള്‍ക്ക് പഠനാര്‍ഹര്‍മായ നവവിഷയമാണെന്നും അബ്ദുല്ലക്കുട്ടി കൂട്ടിച്ചേര്‍ത്തു. മന്‍ കി ബാത്ത് ആധുനിക തലമുറയെ മാറ്റിമറിച്ച പ്രസംഗങ്ങള്‍ എന്ന് കാലം അടയാളപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
‘പ്രധാനമന്ത്രിയുടെ 79ാം മാന്‍ കി ബാത്ത് കേട്ടു. പതിവുപോലെ വിജ്ഞാന പ്രദം മാത്രമല്ല ഇക്കുറി ദേശസ്‌നേഹ പ്രചോദനം കൊണ്ട് ശ്രോതാക്കാളെ കോരിത്തരിപ്പിച്ച വാക്ക്‌ധോരണിയായിരുന്നു. മോദിജിയുടെ ഹൃദയം കൊണ്ടുള്ള ഈ സംസാരത്തിന്റെ സത്ത്
ഇന്റഗ്രല്‍ ഹ്യൂമനിസത്തിന്റേതാണ്. രാഷ്ട്രീയത്തെക്കാള്‍ വലുതാണ് രാഷ്ട്രം, സംഘടന പ്രവര്‍ത്തനം സേവന പ്രവത്തര്‍നമാവണം,
വികസനമാണ് എന്റെ റിലീജിയന്‍ ഇങ്ങനെ എത്ര, എത്ര വചനങ്ങള്‍.
ബാപ്പുജിയുടെ ബ്രിട്ടീഷ് വിരുദ്ധ ‘ഭാരത് ഛോഡോ ആന്തോളനെ’ ഓര്‍മ്മിപ്പിച്ച് പി.എം. നമ്മോട് ആഹ്വനം ചെയ്തത് ഭാരത് ജോഡോ ആന്തോളന്‍ ഏറ്റെടുക്കാനാണ്. വികസിത സമ്പന്ന ഇന്ത്യ സൃഷ്ടിക്കാന്‍ നാം ഒന്നിക്കുന്ന ജനകീയ മുന്നേറ്റം സ്വാതന്ത്യത്തിന്റെ 75ാം വാര്‍ഷികം ‘അമൃത മഹോത്സവമാക്കി ആഘോഷിക്കാന്‍ കര്‍മ്മ പദ്ധതികള്‍ പി.എം. മന്‍ കി ബാത്തില്‍ പറഞ്ഞുതന്നു.’ അബ്ദുള്ളക്കുട്ടി പറഞ്ഞു.