| Monday, 25th September 2017, 7:18 pm

'കുറ്റസമതവുമായി കേന്ദ്രം'; സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന് തുറന്ന് സമ്മതിച്ച് മോദി; കേരളത്തിനെതിരെയും പരാമര്‍ശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന് തുറന്ന് സമ്മതിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ മൂന്ന് മാസമായി വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടെന്നും ഇത് സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചെന്നുമാണ് മോദി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പറഞ്ഞത്.


Also Read ഛത്തീസ്ഗഡിലെ കര്‍ഷകന് ഒരു മാസത്തെ വൈദ്യൂത ബില്‍ 76.73 കോടി


“കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യത്തെ സാമ്പത്തിക നില സുസ്ഥിരമായിരുന്നു. എന്നാല്‍ മൂന്ന് മാസമായി വളര്‍ച്ചാ നിരക്കില്‍ കുറവുവന്നു. ഇത് സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചു.” അദ്ദേഹം പറഞ്ഞു. അഴിമതിയോട് സന്ധിയില്ലാത്ത സമരമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് അവകാശപ്പെട്ട മോദി, അഴിമതിക്കാരായ ആരും തന്റെയൊപ്പമില്ലെന്നും അത്തരക്കാര്‍ ആരെയും രക്ഷപെടാന്‍ അനുവദിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ചൈനയുമായുള്ള ദോക്‌ലാം പ്രശ്‌നം പരിഹരിക്കാനായത് അഭിമാനകരമായ നേട്ടമാണെന്നും മോദി പറഞ്ഞു. “ദോക്‌ലാം വിഷയം പരിഹരിക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ നേട്ടമാണ്. തീവ്രവാദത്തിനെതിരായ പോരാട്ടം തുടരും. തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് മറ്റു രാജ്യങ്ങളുടെ പിന്തുണണ്ട്.” അദ്ദേഹം പറഞ്ഞു.


Dont Miss: എഡിറ്ററുടെ പുറത്ത് പോക്ക് മോദിയുമായുള്ള ഹിന്ദുസ്ഥാന്‍ ടൈംസ് ഉടമയുടെ കൂടിക്കാഴ്ചയ്ക്കു പിന്നാലെ


തെരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടിയല്ലാതെ അതിന് മുകളിലേക്കുളള പ്രവര്‍ത്തനം ബി.ജെ.പി ലക്ഷ്യം വെക്കണമെന്ന് പറഞ്ഞ മോദി രാജ്യമാണ് ആദ്യമെന്നും അത് കഴിഞ്ഞേ പാര്‍ട്ടിക്ക് പരിഗണന നല്‍കേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു. നിര്‍വാഹക സമിതിയോഗത്തില്‍ കേരളത്തിനെതിരെയും മോദി പരാമര്‍ശങ്ങള്‍ നടത്തി.

യോഗത്തില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ നടക്കുന്നത് വിദ്വേഷത്തിന്റെ രാഷ്ട്രീയമാണെന്നും ഇതിനെതിരെ കേരളത്തില്‍ ബി.ജെ.പി പദയാത്ര നടത്തുമെന്നും വ്യക്തമാക്കിയതിനു പിന്നാലെയാണ് കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കെതിരെ പാര്‍ട്ടി പോരാടണമെന്ന ആഹ്വാനം മോദി നടത്തിയത്.

We use cookies to give you the best possible experience. Learn more