മുംബൈ: സോഷ്യല്‍മീഡിയയിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ബി.ജെ.പി വക്താവിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. സുരേഷ് നഖുവെയാണ് അറസ്റ്റ് ചെയ്തത്. മൊഴി എടുത്ത ശേഷം ഇയാളെ പൊലീസ് പറഞ്ഞുവിട്ടു.
ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനെതിരെയായിരുന്നു ബി.ജെ.പി നേതാവിന്റെ കള്ളപ്രചാരണം.
ജീവനുള്ള ഒരാളെ സംസ്‌ക്കരിക്കാന്‍ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോയി (ബി.എം.സി) എന്നായിരുന്നു ഇയാളുടെ ആരോപണം.
സോഷ്യല്‍ മീഡിയയിലൂടെ ഇയാള്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ബി.എം.സി അധികൃതര്‍ ബി.ജെ.പി നേതാവിനോട് സംഭവം നടന്ന സ്ഥലത്തെക്കുറിച്ച് വിശദാംശങ്ങള്‍ ചോദിച്ചെങ്കിലും ഇയാള്‍ കൃത്യമായ മറുപടി നല്‍കിയില്ല. ഇതിന് പിന്നാലെ ബി.എം.സി ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
പിന്നീട് ഇയാള്‍ സംഭവത്തില്‍ ക്ഷമ ചോദിച്ച് ട്വീറ്റ് പിന്‍വലിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക