|

'എന്ത് പ്രഹസനമാണ് അനുരാഗ്?'; വൃത്തിയായി കിടക്കുന്ന പാര്‍ലമെന്റ് പരിസരം വീണ്ടും തൂത്തുവാരിയ ഹേമമാലിനിയോടും അനുരാഗ് താക്കൂറിനോടും സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്യത്തെ പാര്‍ലമെന്റ് മന്ദിരമായത് കൊണ്ട് തന്നെ മുന്‍ഭാഗം സദാസമയം നല്ല വൃത്തിയിലും വെടിപ്പോടെയും സൂക്ഷിക്കാറുണ്ട്. അവിടെ തന്നെ സ്വച്ഛ്ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി വൃത്തിയാക്കാന്‍ എത്തിയ എം.പിമാരായ ഹേമമാലിനിക്കും അനുരാഗ് താക്കൂറിനും സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം.

വൃത്തിയായി കിടക്കുന്ന മുന്‍ഭാഗം വൃത്തിഹീനമായി കിടക്കുന്ന സ്ഥലങ്ങളാണ് വൃത്തിയാക്കേണ്ടതെന്നാണ് ഇവരോടുള്ള ഉപദേശവും വിമര്‍ശനവും. നീളമുള്ള ചൂല് ഉപയോഗിച്ച് പുറത്ത് വീണുകിടക്കുന്ന ഇലകള്‍ അടിച്ചു വാരുകയാണ് ചെയ്തത്. ഇൗ ഇലകള്‍ തന്നെ അപ്പോള്‍ പരിപാടിക്ക് വേണ്ടി കൊണ്ടിട്ടതാണെന്നും ആക്ഷേപം ഉയര്‍ന്നു.

ഇവര്‍ അടിച്ചു വാരുമ്പോള്‍ ചുറ്റും സുരക്ഷാ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ചുറ്റും ഉണ്ടായിരുന്നു. അപ്പോള്‍ തന്നെ ഇത് ഫോട്ടോയെടുക്കുന്നതിന് വേണ്ടി നടത്തുന്ന പ്രഹസനമാണെന്ന് ആക്ഷേപമുയര്‍ന്നു.

Video Stories