ന്യൂദല്‍ഹി: ശിശുദിനം നവംബര്‍ 14 ല്‍ നിന്ന് മാറ്റണമെന്ന് ബി.ജെ.പി എം.പി. വെസ്റ്റ് ദല്‍ഹി എം.പിയായ പര്‍വേഷ് വര്‍മയുടേതാണ് ആവശ്യം.
സിഖ് മതാചാര്യനായ ഗുരു ഗോബിന്ദ് സിംഗിന്റെ നാല് മക്കള്‍ രക്തസാക്ഷികളായ ഡിസംബര്‍ 26ലേക്ക് ശിശുദിനം മാറ്റണമെന്നാണ് ബി.ജെ.പി എം.പിയുടെ ആവശ്യം.
”ചെറിയ പ്രായത്തില്‍ തന്നെ മതസംരക്ഷണത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ഗുരു ഗോബിന്ദ് സിംഗിന്റെ നാല് മക്കളാണ് ശിശുദിനത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍. സാഹിബ്സാദ സൊറാവര്‍ സിങ്, സാഹിബ്സാദ ഫതെഹ് സിങ് എന്നിവര്‍ക്ക് അവരുടെ രക്തസാക്ഷിദിനത്തില്‍ ആദരം അറിയിക്കുന്നു,”പര്‍വേഷ് വര്‍മ ട്വീറ്റ് ചെയ്തു.
നേരത്തെയും താന്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രിക്ക് ഒരിക്കല്‍ കൂടി കത്തെഴുതുമെന്നും പര്‍വേഷ് പറഞ്ഞു.
2018ല്‍ പര്‍വേഷ് സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. ജവഹര്‍ലാല്‍ നെഹ്റു ചാച്ചാ നെഹ്റു എന്നാണ് സ്‌നേഹപൂര്‍വ്വം അറിയപ്പെടുന്നതെന്നും അതുകൊണ്ട് നവംബര്‍ 14 ശിശുദിനത്തിന് പകരം ‘അങ്കിള്‍ ഡേ’ അല്ലെങ്കില്‍ ‘ചാച്ചാ ദിവസ്’ ആയി ആചരിക്കണമെന്നുമായിരുന്നു ആവശ്യം.
പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പര്‍വേഷ് വീണ്ടും ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ടുവന്നിരിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: BJP MP wants Children’s Day shifted to December 26