|

മോദിയേയോ ചൗഹനേയോ അനാദരിക്കുന്നവരെ കൈകാര്യം ചെയ്യും: ഭീഷണിയുമായി ബി.ജെ.പി എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷാജാപൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയോ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹനേയോ അനാദരിക്കുന്നവരെ കൈകാര്യം ചെയ്യുമെന്ന ഭീഷണിയുമായി ബി.ജെ.പി എം.പി മനോഹര്‍ ഉന്‍ത്വാല്‍. ബി.ജെ.പിയുടെ കിസാന്‍ സമ്മാന്‍ യാത്രയുടെ സമാപന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു മധ്യപ്രദേശ് ദേവാസില്‍നിന്നുള്ള എം.പിയുടെ ഭീഷണി.


Also Read: ദീപക് ശങ്കരനാരായണനെതിരെ ഡി.ജി.പിക്ക് ബി.ജെ.പി യുടെ വക ‘കോംപ്ലിമെന്റ്; അക്ഷരത്തെറ്റില്‍ അടിതെറ്റിയ ബി.ജെ.പിക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല


“ഞങ്ങളുടെ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നവരെ ഞങ്ങള്‍ ഞങ്ങളുടെ കാല്‍കീഴിലാക്കും, ഞങ്ങളുടെ മുഖ്യമന്ത്രിയെ അപമാനിക്കുന്നവരെ ഞങ്ങള്‍ ഈ ലോകത്തുനിന്നും ഇല്ലാതാക്കും”, മനോഹര്‍ ഉന്‍ത്വാല്‍ പ്രഖ്യാപിച്ചു. മനോഹര്‍ ഉന്‍ത്വാല്‍ ഇത്തരത്തിലുള്ള വിവാദ പ്രസ്താവന നടത്തുന്നത് ഇതാദ്യമായല്ല.


Also Read: കത്വ സംഭവത്തില്‍ പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകനെ മുസ്‌ലിം ഭീകരനാക്കി ജനം ടി.വി; പ്രചരിപ്പിച്ചത് ഇന്നലെ നടത്തിയ പ്രതിഷേധ പ്രകടനങ്ങളിലെ ദൃശ്യങ്ങള്‍


കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിന്റെ ഭാര്യയും ടി.വി അവതാരകയുമായ അമൃത റായിയെ ആക്ഷേപിച്ചുകൊണ്ട് കഴിഞ്ഞ ആഴ്ച മനോഹര്‍ ഉന്‍ത്വാല്‍ ഒരു പ്രസ്ഥാവന നടത്തിയിരുന്നു. “മധ്യപ്രദേശിന് വേണ്ടി ദിഗ്വിജയ് സിംഗ് ഒന്നും ചെയ്തിട്ടില്ല. പക്ഷെ, ഡല്‍ഹിയില്‍ നിന്ന് ഒരു ഐറ്റത്തെ കൊണ്ടുവന്നിട്ടുണ്ട്”, എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.


Watch DoolNews Video: