| Saturday, 29th August 2020, 8:55 pm

കൊവിഡ് നിയമം ലംഘിച്ചു; ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ സാക്ഷി മഹാരാജിന് ജാര്‍ഖണ്ഡില്‍ നിര്‍ബന്ധിത ക്വാറന്റീന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: കൊവിഡ് നിയമം ലംഘിച്ച ബി.ജെ.പി എം.പി സാക്ഷി മഹാരാജിന് ജാര്‍ഖണ്ഡില്‍ നിര്‍ബന്ധിത ക്വാറന്റീന്‍. യു.പിയിലെ ഉന്നാവില്‍ നിന്നും ജാര്‍ഖണ്ഡിലെ ഗിരിധില്‍ ഒരു പരിപാടിയില്‍  പങ്കെടുക്കാനായി എത്തിയതായിരുന്നു അദ്ദേഹം.

പരിപാടിയ്ക്ക് ശേഷം മടങ്ങാനിരിക്കെയാണ് പൊലീസെത്തി സാക്ഷി മഹാരാജിനോട് ക്വാറന്റീനില്‍ കഴിയണമെന്ന് നിര്‍ദേശിച്ചത്.

‘മറ്റ് സംസഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നാണ് നിയമം. പരിപാടി കഴിഞ്ഞ ധന്‍ബാദ വഴി ദല്‍ഹിയിലേക്ക് ട്രെയിനില്‍ മടങ്ങാനിരുന്നതായിരുന്നു മഹാരാജ. വഴിമധ്യേ പിര്‍ടാന്‍ പൊലീസ് സറ്റേഷന് സമീപത്ത് വെച്ച ജില്ല ഭരണാധികാരികള്‍ തടഞ്ഞ ശേഷം ക്വാറന്റീനില്‍ വിടുകയായിരുന്നു’- ഡെപ്യൂട്ടി കമീഷണര്‍ രാഹുല്‍ കുമാര്‍ സിന്‍ഹ പറഞ്ഞു.

അദ്ദേഹം സന്ദര്‍ശിച്ച ശാന്തി ഭവന്‍ ആശ്രമത്തിലാണ് 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടത്. സന്ദര്‍ശനത്തെ പറ്റി സംസഥാന സര്‍ക്കാറിനെ അറിയിച്ചിട്ടില്ലെന്നും അതിനാലാണ് 14 ദിവസം ക്വാറന്റീനില്‍ പ്രവേശിപ്പിച്ചതെന്നും ഡെപ്യൂട്ടി കമീഷണര്‍ പറഞ്ഞു.

അതേസമയം മുന്‍കൂറായി അറിയിച്ച് മാതാവിനെ കാണാനായി എത്തിയതായിരുന്നു താനെന്നും 14 ദിവസത്തെ ക്വാറന്റീനെക്കുറിച്ച് പറഞ്ഞിരുന്നെങ്കില്‍ താന്‍ വരില്ലായിരുന്നെന്നും മഹാരാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സംഭവ സഥലത്ത് വെച്ച് അദ്ദേഹം ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sakshi Maharaj Covid19

We use cookies to give you the best possible experience. Learn more