| Tuesday, 17th November 2020, 10:30 am

പടക്കത്തില്‍ നിന്ന് തീപിടിച്ച് ബി.ജെ.പി എം.പിയുടെ കൊച്ചുമകള്‍ക്ക് ദാരുണാന്ത്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രയാഗ്‌രാജ്: ദീപാവലി ദിനത്തില്‍ പടക്കത്തില്‍ നിന്ന് വസ്ത്രത്തിന് തീപിടിച്ച് ആറ് വയസുകാരിക്ക് ദാരുണാന്ത്യം. പ്രായഗ് രാജിലെ ബി.ജെ.പി എം.പിയായ ബഹുഗുണ ജോഷിയുടെ കൊച്ചുമകളാണ് മരണപ്പെട്ടത്.

ദീപാവലി ദിനത്തില്‍ രാത്രി വീടിന്റെ ടെറസില്‍ കൂട്ടുകാര്‍ക്കൊപ്പം പടക്കം പൊട്ടിക്കവേയായിരുന്നു അപകടം സംഭവിച്ചത്. പടക്കത്തില്‍ നിന്ന് വസ്ത്രത്തിലേക്ക് തീപടരുകയായിരുന്നു.

പടക്കത്തിന്റെ ശബ്ദം കൊണ്ട് കുട്ടികളുടെ ബഹളമോ കരച്ചിലോ വീട്ടുകാര്‍ കേട്ടില്ല. അല്‍പ നേരം കഴിഞ്ഞാണ് കുട്ടിയെ ദേഹമാസകലം പൊള്ളിയ നിലയില്‍ വീട്ടുകാര്‍ കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Content Highlight: BJP MP Rita Bahuguna Joshi’s granddaugter burnt to death by firecrackers

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more