ചന്ദ്രയാൻ മൂന്നിന്റെ വിജയവുമായി ബന്ധപ്പെട്ട ചർച്ചകൾ ലോക്സഭയിൽ നടക്കുന്നതിനിടയാണ് ബി.ജെ.പി എം.പി രമേശ് ബിധുരി ഡാനിഷ് അലിക്കെതിരെ വർഗീയ പരാമർശങ്ങൾ നടത്തിയത്. പരാമർശങ്ങൾ സഭ നീക്കം ചെയ്തിരുന്നു. ‘ഇദ്ദേഹം തീവ്രവാദിയാണ്’ എന്നായിരുന്നു ബിധുരിയുടെ പരാമർശം.
ഡാനിഷ് അലിയെ അധിക്ഷേപിച്ച സംഭവത്തിൽ നിരവധി പ്രതിപക്ഷ എം.പിമാർ ബിധുരിക്കെതിരെ സ്പീക്കർക്ക് പരാതി നൽകിയിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗങ്ങളും ഡാനിഷ് അലിയെ നേരിൽകണ്ട് പിന്തുണ അറിയിച്ചിരുന്നു.
വിവാദങ്ങൾക്കിടയിൽ ബിധുരിക്ക് ബി.ജെ.പി രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ തെരഞ്ഞെടുപ്പ് ചുമതല നൽകിയത് പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഡാനിഷ് അലി ഉന്നയിച്ച പരാതിയിൽ വിശദീകരണം തേടാൻ പാർലമെന്റ് സമിതി നിശ്ചയിച്ച യോഗത്തിൽ നിന്ന് തെരഞ്ഞെടുപ്പ് തിരക്കുകൾ ചൂണ്ടിക്കാണിച്ച് ബിധുരി ഒഴിഞ്ഞു മാറിയിരുന്നു.
Content Highlight: BJP MP Ramesh Bidhuri Regrets His Remarks Against BSP’s Danish Ali