national news
'എല്ലാ ദിവസവും ഗോമൂത്രം കുടിക്കുന്നു, അതുകൊണ്ട് എനിക്ക് കൊവിഡില്ല'; ഗോമൂത്രം ജീവന്‍ രക്ഷാ മരുന്നെന്ന് പ്രജ്ഞ സിംഗ് ഠാക്കൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 17, 12:12 pm
Monday, 17th May 2021, 5:42 pm

ഭോപ്പാല്‍: എല്ലാ ദിവസവും ഗോമൂത്രം കുടിക്കുന്നതു കൊണ്ടാണ് തനിക്ക് കൊറോണ വരാത്തതെന്ന് ബി.ജെ.പി എം.പി പ്രജ്ഞ സിംഗ് ഠാക്കൂര്‍. ഗോമൂത്രത്തിന് കൊവിഡ് മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധയെ ഭേദമാക്കാന്‍ സാധിക്കുമെന്നും പ്രജ്ഞ പറഞ്ഞു.

ബി.ജെ.പിയുടെ പരിപാടിക്കിടെയായിരുന്നു പ്രജ്ഞയുടെ പ്രസ്താവന.

‘ഒരു നാടന്‍ പശുവിന്റെ മൂത്രം എല്ലാ ദിവസവും കുടിക്കാന്‍ സാധിക്കുകയാണെങ്കില്‍ അത് നിങ്ങളെ ശ്വാസകോശ സംബന്ധമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കും. എനിക്ക് ആദ്യം നല്ല വേദനയുണ്ടായിരുന്നു, പക്ഷെ ഞാന്‍ എല്ലാ ദിവസവും ഗോമൂത്രം കുടിക്കാന്‍ തുടങ്ങി. അതുകൊണ്ട് എനിക്ക് ഇപ്പോള്‍ കൊറോണയ്‌ക്കെതിരെ മരുന്ന് കഴിക്കേണ്ട സ്ഥിതിയില്ല. എനിക്ക് കൊറോണയും വരില്ല,’ പ്രജ്ഞ സിംഗ് പറഞ്ഞു.

ഗോമൂത്രം ജീവന്‍ രക്ഷാമരുന്നാണെന്നും പ്രജ്ഞ പറഞ്ഞു.

അതേസമയം കഴിഞ്ഞ ഡിസംബറില്‍ പ്രജ്ഞ കൊവിഡ് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ദല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു.

ഗോമൂത്രവും പശുവിന്റെ മറ്റു ഉത്പന്നങ്ങളുമാണ് തന്റെ കാന്‍സര്‍ മാറ്റിയതെന്ന് രണ്ട് വര്‍ഷം മുന്നെ പ്രജ്ഞ സിംഗ് പറഞ്ഞിരുന്നു.

അതേസമയം ഗോമൂത്രമോ ചാണകമോ കൊവിഡിനെ പ്രതിരോധിക്കുമെന്നതിന് ഒരു തെളിവുമില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP MP Pragya Thakur says she hasn’t covid because she is drinks cow urine