കാളകളുടെ വൃഷ്ണച്ഛേദം നടത്താനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രഗ്യാ സിംഗ് താക്കൂര്‍; പിന്തുണച്ച് കോണ്‍ഗ്രസ്
national news
കാളകളുടെ വൃഷ്ണച്ഛേദം നടത്താനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രഗ്യാ സിംഗ് താക്കൂര്‍; പിന്തുണച്ച് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th October 2021, 9:26 am

ഭോപ്പാല്‍: കാളകളുടെ വൃഷ്ണച്ഛേദം നടത്താനുള്ള മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് ബി.ജെ.പി എം.പി പ്രഗ്യാ സിംഗ് താക്കൂര്‍.

സംസ്ഥാനത്തുടനീളം ഉല്‍പാദനക്ഷമതയില്ലാത്ത കാളകളെ വൃഷ്ണച്ഛേദനം ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കമമെന്നാണ് ഇവരുടെ ആവശ്യം.

12 ലക്ഷം കാളകളെ വൃഷ്ണച്ഛേദനം നടത്താന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു, 12 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.

ഈ ഉത്തരവ് നാടന്‍ പശു ഇനങ്ങളുടെ വംശനാശം വരുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രഗ്യ ആരോപിച്ചു. വര്‍ഷങ്ങളായി ഇത് സംഭവിക്കുന്നുവെന്ന വാദത്തിനും പ്രഗ്യ മറുപടി പറഞ്ഞു. പതിറ്റാണ്ടുകളായി ഇത് സംഭവിക്കുകയാണെങ്കിലും ഇപ്പോഴത് സംഭവിക്കുകയാണെങ്കിലും അത് തെറ്റാണെന്ന് അവര്‍ പറഞ്ഞു.

പ്രഗ്യയെ പിന്തുണച്ച് കോണ്‍ഗ്രസും രംഗത്തെത്തി. നാടന്‍ ഇനത്തെ നശിപ്പിക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടക്കുന്നതെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലൂജ പറഞ്ഞു.

എതിര്‍പ്പ് രൂക്ഷമായതോടെ കാളകളുടെ വൃഷ്ണച്ഛേദം നടത്താനുള്ള ഉത്തരവ് നിര്‍ത്തിവെച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

 

 

 

Content Highlights: BJP MP Pragya Thakur Against Bull Castration. She Has Congress Backing