|

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം കൊണ്ടുപോയ ആംബുലന്‍സ് തടഞ്ഞ് ബി.ജെ.പി എം.പിയുടെ ഫോട്ടോഷൂട്ട്; നാണമില്ലേയെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോയ ആംബുലന്‍സുകള്‍ക്ക് മുന്നില്‍ ഫോട്ടോ ഷൂട്ട് നടത്തി ബി.ജെ.പി എം.പി ആലോക് ശര്‍മ്മ. ഭോപ്പാലിലേക്ക് പോകുകയായിരുന്ന ആറ് മിനി ആംബുലന്‍സുകള്‍ തടഞ്ഞുനിര്‍ത്തിയായിരുന്നു ആലോകിന്റെ ഫോട്ടോ ഷൂട്ട്.

എം.പിയുടെ ഫോട്ടോ ഷൂട്ടിനായി ഇതുവഴി പോയ ചില ആംബുലന്‍സുകള്‍ തടഞ്ഞുനിര്‍ത്തിയതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആംബുലന്‍സിനു മുന്നില്‍ നിന്ന് ഫോട്ടോയെടുക്കുന്ന ആലോകിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്.

തുടര്‍ന്ന് ആലോകിനെ രൂക്ഷമായി വിമര്‍ശിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. നാണംകെട്ട പരിപാടിയാണിത് എന്നാണ് കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലൂജ പറഞ്ഞത്.

‘നേരത്തെ ആശുപത്രികളിലേക്ക് കൊണ്ടുപോയ ഓക്‌സിജന്‍ സിലിണ്ടറുകളെ ബി.ജെ.പി നേതാക്കള്‍ പൂജയ്ക്കായി വഴിയില്‍ തടഞ്ഞുനിര്‍ത്തിയിരുന്നു. ഇപ്പോഴിതാ മൃതദേഹങ്ങള്‍ക്ക് മുന്നില്‍ നിന്ന് ഫോട്ടോ ഷൂട്ട്,’ സലൂജ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ തള്ളി ആലോക് തന്നെ രംഗത്തെത്തിയിരുന്നു. വിവാദമുണ്ടാക്കാനായി രാഷ്ട്രീയം കളിക്കുകയാണ് കോണ്‍ഗ്രസ് എന്നാണ് ആലോക് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: BJP MP Photo Shoot In Front Of Ambulance Carrying Dead Bodies