| Friday, 11th November 2016, 3:43 pm

നോട്ടുപിന്‍വലിച്ചതുകൊണ്ട് കള്ളപ്പണം തടയാനാവില്ല, ബാധിക്കുക സാധാരണക്കാരെ: 2014ല്‍ യു.പി.എ സര്‍ക്കാറിനോട് ബി.ജെ.പി പറഞ്ഞത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കള്ളപ്പണത്തെ ബാധിക്കില്ലെന്നു മാത്രമല്ല ഇത് ഏറ്റവുമധികം ബാധിക്കുന്നത് നിരക്ഷരരായ സാധാരക്കാരെയായിരിക്കുമെന്നും ബി.ജെ.പി പ്രതികരിച്ചിരുന്നു. ബി.ജെ.പി വക്താവായിരുന്ന മീനാക്ഷി ലേഖിയാണ് ഇത്തരമൊരു പ്രതികരണം നടത്തിയത്. മീനാക്ഷി രേഖിയിപ്പോള്‍ എം.പിയാണ്.


ന്യൂദല്‍ഹി: നോട്ടുപിന്‍വലിക്കുന്നതുകൊണ്ട് കള്ളപ്പണം തടയാനാവില്ലെന്ന് യു.പി.എ സര്‍ക്കാറിനോടു പറഞ്ഞ ബി.ജെ.പിയാണിപ്പോള്‍ 500രൂപയുടെയും 1000രൂപയുടെയും നോട്ടുകള്‍ അസാധുവാക്കിയിരിക്കുന്നത്. 2014 മാര്‍ച്ച് 31ഓടെ 2005നു മുമ്പുള്ള എല്ലാ കറന്‍സി നോട്ടുകളും പിന്‍വലിക്കാന്‍ യു.പി.എ സര്‍ക്കാര്‍ തീരുമാനിച്ച വേളയിലായിരുന്നു ബി.ജെ.പി എതിര്‍പ്പുമായി രംഗത്തുവന്നത്.

കള്ളപ്പണത്തെ ബാധിക്കില്ലെന്നു മാത്രമല്ല ഇത് ഏറ്റവുമധികം ബാധിക്കുന്നത് നിരക്ഷരരായ സാധാരക്കാരെയായിരിക്കുമെന്നും ബി.ജെ.പി പ്രതികരിച്ചിരുന്നു. ബി.ജെ.പി വക്താവായിരുന്ന മീനാക്ഷി ലേഖിയാണ് ഇത്തരമൊരു പ്രതികരണം നടത്തിയത്. മീനാക്ഷി രേഖിയിപ്പോള്‍ എം.പിയാണ്.


See more at: നോട്ടു പിന്‍വലിക്കല്‍; ബുദ്ധിമുട്ട് ജനങ്ങള്‍ക്ക് മാത്രമെന്ന് സംഘപരിവാര്‍ സൈദ്ധാന്തികന്‍ ഗോവിന്ദാചാര്യ


” വിദേശ രാജ്യങ്ങളില്‍ ശേഖരിച്ചുവെക്കുന്ന കള്ളപ്പണമെന്ന പ്രശ്‌നത്തില്‍ കേന്ദ്ര ധനമന്ത്രാലയം കാട്ടുന്ന ഏറ്റവും ഒടുവിലത്തെ ഗിമ്മിക്കാണ് 2005 മുമ്പ് പ്രിന്റ് ചെയ്ത നോട്ടുകള്‍ പിന്‍വലിക്കുകയെന്നത്…. ഈ നീക്കം തീര്‍ത്തും ജനവിരുദ്ധമാണ്. നിരക്ഷരരായ ബാങ്കിങ് സൗകര്യങ്ങളൊന്നും അറിയാത്ത പാവപ്പെട്ടവരെയാണ് ഇത് ഏറ്റവുമധികം ബാധിക്കുക.” എന്നാണ് മീനാക്ഷി ലേഖി പറഞ്ഞത്.

ബാങ്ക് അക്കൗണ്ടില്ലാത്ത, വളരെക്കുറച്ചുമാത്രം സമ്പാദ്യമുള്ളവരെയാണ് ഇത് ബാധിക്കുകയെന്നും ഈ നീക്കം കൊണ്ട് കള്ളപ്പണത്തെ ഒന്നും ചെയ്യാനാവില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

യു.പി.എ സര്‍ക്കാറിന്റെ കാലത്ത് പ്രതിപക്ഷത്തായിരുന്ന ബി.ജെ.പി ജനവിരുദ്ധമെന്നു പറഞ്ഞ് എതിര്‍ത്ത നടപടിയാണ് കുറേക്കൂടി രൂക്ഷമായ രീതിയില്‍ ഇപ്പോള്‍ മോദി കള്ളപ്പണം ഇല്ലാതാക്കാന്‍ വേണ്ടിയെന്നു പറഞ്ഞ് അവതരിപ്പിച്ചിരിക്കുന്നത്.


Read more: ജനങ്ങള്‍ ബുദ്ധിമുട്ടിയാലും കള്ളപ്പണം അതുപോലെ തന്നെ കിടക്കും: മോദിയുടെ വാദങ്ങള്‍ പൊളിച്ചടുക്കി പ്രഭാത് പട്‌നായിക്


രാജ്യത്തെ കള്ളപ്പണത്തിന്റെ വലിയൊരു ശതമാനം വിദേശത്താണെന്ന് തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ മോദി തന്നെ സമ്മതിച്ചതാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സര്‍ക്കാര്‍ നടപടി രാജ്യത്തെ സാധാരണക്കാരെയാണ് ഏറ്റവുമധികം ബാധിക്കുകയെന്ന് സാമ്പത്തിക വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more