കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ കാളി ക്ഷേത്രം ഒരു മതവിഭാഗം ‘നശിപ്പിച്ചതായി’ തെറ്റായ വിവരം പ്രചരിപ്പിച്ച് ബി.ജെ.പി എം.പി അര്‍ജുന്‍ സിങ്. ഇയാളുടെ വാദം തെറ്റാണെന്ന് പശ്ചിമബംഗാള്‍ പൊലീസും ക്ഷേത്ര ഭാരവാഹികളും തന്നെ വ്യക്തമാക്കി.
മമത ബാനര്‍ജിയുടെ രാഷ്ട്രീയത്തിന്റെ ജിഹാദി സ്വഭാവമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും മമതയുടെ ഭരണം
ഹിന്ദു മതത്തെയും സംസ്‌കാരത്തെയും നശിപ്പിക്കുകുകയാണെന്നും ബി.ജെ.പി എം.പി ട്വീറ്റില്‍ പറയുന്നു.
ദീദിയുടെ രാഷ്ട്രീയത്തിന്റെ ജിഹാദി സ്വഭാവം ഇപ്പോള്‍ ഹിന്ദു മതത്തെയും സംസ്‌കാരത്തെയും നശിപ്പിക്കുന്നെന്നും പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് പ്രദേശത്ത് ഒരു മതവിഭാഗം ഒരു ക്ഷേത്രത്തെ ആക്രമിക്കുകയും നശിപ്പിക്കുകയും മാ കാളിയുടെ വിഗ്രഹം കത്തിക്കുകയും ചെയ്തത് എങ്ങനെയെന്ന് കാണുക. ലജ്ജാകരമാണ് എന്നായിരുന്നു ഇയാളുടെ ട്വീറ്റ്.
The jihadi nature of Didi’s politics is now hell bent on destroying Hindu religion and culture.
See how one religious group has attacked and destroyed a temple and burned the idol of Maa Kali in Murshidabad area of West Bengal.Shameful. pic.twitter.com/lTnyiV9ctV
— Arjun Singh (@ArjunsinghWB) September 1, 2020
ഇതിന് പിന്നാലെ ക്ഷേത്ര സെക്രട്ടറി തന്നെ അര്‍ജുന്‍ സിംഗിന്റെ വാദം തള്ളി രംഗത്തെത്തി. ആരും ക്ഷേത്രം തീയിടുകയോ വിഗ്രഹം കത്തിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ക്ഷേത്രം സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്. അപകടത്തിലാണ് വിഗ്രഹം കത്തിയിരിക്കുന്നതെന്നും സെക്രട്ടറി പറഞ്ഞു.