ന്യൂദല്‍ഹി: ഹരിയാനയിലെ പ്രമുഖ നര്‍ത്തകിയും ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായ സപ്‌ന ചൗധരിക്കെതിരെ അധിക്ഷേപകരമായ പ്രസ്താവനയുമായി ബി.ജെ.പി എം.പിയും പഞ്ചാബ് കേസരി ദിനപത്രത്തിന്റെ എഡിറ്ററുമായ അശ്വിനി കുമാര്‍ ചോപ്ര.
“”കോണ്‍ഗ്രസില്‍ ചിലയാളുകള്‍ ചില ആട്ടക്കാരികളുടെ നൃത്തം കണ്ട് കാലിളക്കാന്‍ തയ്യാറായി ഇരിക്കുകയാണ്. അങ്ങനെ കാലിളക്കി ആസ്വദിക്കണോ തെരഞ്ഞെടുപ്പ് വിജയിക്കണോ എന്ന് അവര്‍ തന്നെ തീരുമാനിക്കണം”- എന്നായിരുന്നു എം.പിയുടെ ട്വീറ്റ്.
Dont Miss ജിഗ്നേഷ് മെവാനിയെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റില്‍
എന്നാല്‍ എം.എല്‍.എയുടെ ട്വീറ്റിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തി. എന്തൊരു വിഡ്ഢിത്തമാണ് ഇയാള്‍ പറയുന്നത്. ഒന്നുകില്‍ ഇയാള്‍ മാപ്പ് പറയണം, അല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം””- എന്നായിരുന്നു ട്വിറ്ററില്‍ രാജ് എച്ച് ഗൊരഡിയ എന്നയാള്‍ പ്രതികരിച്ചത്.
നിങ്ങളുടെ പാര്‍ട്ടിയില്‍ നിരവധി കലാകാരന്‍മാര്‍ ഇല്ലേ. പിന്നെ താങ്കള്‍ എന്തിനാണ് ഇതിനിത്ര വിഷമിക്കുന്നത് എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. കോണ്‍ഗ്രസിലുള്ളവര്‍ എന്ത് ചെയ്യണമെന്ന് അവര്‍ അല്ലേ തീരുമാനിക്കുന്നത് നിങ്ങളല്ലല്ലോ എന്നായിരുന്നു മറ്റൊരു യൂസറുടെ ചോദ്യം.
വില തുച്ഛം ഗുണം മെച്ചം; വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ച് അല്‍ക്കാട്ടല്‍
കഴിഞ്ഞയാഴ്ച ദല്‍ഹിയില്‍ വെച്ച് മാധ്യമങ്ങളെ കണ്ട സപ്‌ന ചൗധരി താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാന്‍ തയ്യാറാണെന്നും സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയപ്പെട്ടവരാണെന്നും പറഞ്ഞിരുന്നു.
കോണ്‍ഗ്രസിന് വേണ്ടി പ്രചരണത്തിന് ഇറങ്ങുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.”” തീര്‍ച്ചയായും ഞാന്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചരണത്തിന് ഇറങ്ങും. ഹരിയാനയിലും മറ്റിടങ്ങളിലും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി വോട്ടുചോദിക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂ”” എന്നായിരുന്നു ചൗധരിയുടെ പ്രതികരണം.
എന്തുകൊണ്ടാണ് ബി.ജെ.പിയെ താങ്കള്‍ പിന്തുണയ്ക്കാത്തത് എന്ന ചോദ്യത്തിന് “”എല്ലാവര്‍ക്കും അവരവരുടേതായ ഇഷ്ടങ്ങളും താത്പര്യങ്ങളും ഉണ്ടാവുമല്ലോ”” എന്നായിരുന്നു താരത്തിന്റെ മറുപടി.
2016 ഫ്രെബ്രുവരിയില്‍ ഒരു ഗാനത്തിന്റെ പേരില്‍ സപ്‌ന ചൗധരി വലിയ വിവാദത്തില്‍പ്പെട്ടിരുന്നു. ഗാനത്തിലെ ജാതീയ പരാമര്‍ശത്തിന്റെ പേരില്‍ ഹരിയാനയിലും രാജസ്ഥാനിലും യു.പിയിലും സപ്‌നക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് സപ്‌ന ചൗധരിക്കെതിരെ എസ്.സി/എസ്.ടി ആക്ട് പ്രകാരം കേസെടുക്കുകയും ഇതിന് പിന്നാലെ ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.