മേനകാ ഗാന്ധിയല്ല; പ്രോടേം സ്പീക്കറായി ബി.ജെ.പി എം.പി ഡോ. വിരേന്ദ്രകുമാര്‍ ഘട്ടിക്
India
മേനകാ ഗാന്ധിയല്ല; പ്രോടേം സ്പീക്കറായി ബി.ജെ.പി എം.പി ഡോ. വിരേന്ദ്രകുമാര്‍ ഘട്ടിക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th June 2019, 1:55 pm

ന്യൂദല്‍ഹി: 17ാം ലോക്‌സഭാ പ്രൊടേം സ്പീക്കറായി ഡോ. വിരേന്ദ്ര കുമാര്‍ ഘട്ടികിനെ തെരഞ്ഞെടുത്തു. ബി.ജെ.പിയുടെ ടിക്കംഗഡ് എം.പിയാണ് ഇദ്ദേഹം.

ഒന്നാം മോദി സര്‍ക്കാര്‍ മന്ത്രിസഭയില്‍ കേന്ദ്ര വനിതാ ശിശുക്ഷേമ സഹമന്ത്രിയായിരുന്നു. ഏഴുവട്ടം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മേനകാ ഗാന്ധി പ്രോടേം സ്പീക്കറാകുമെന്നായിരുന്നു അഭ്യൂഹങ്ങള്‍.

പ്രോടേം സ്പീക്കറാണ് പുതിയ എം.പിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. ലോക്സഭാ സ്പീക്കറെ തിരഞ്ഞെടുക്കാനുള്ള സമ്മേളനത്തിന്റെ അധ്യക്ഷനും പ്രോം ടേം സ്പീക്കറാണ്. ജൂണ്‍ 17നാണ് പതിനേഴാം ലോക്സഭയുടെ ആദ്യസമ്മേളനം.