| Friday, 13th April 2018, 12:35 pm

ദിഗ്‌വിജയ് സിങ്ങിന്റെ ഭാര്യ ഒരു 'ഐറ്റം' തന്നെയെന്ന് ബി.ജെ.പി എം.പി ; വിവാദപരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദി്ഗ്‌വിജയ് സിങ്ങിന്റെ ഭാര്യയ്‌ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനയുമായി ബി.ജെ.പി എം.പി.

ദിഗ് വിജയ് സിങ്ങിന്റെ ഭാര്യ ഒരു ഐറ്റം ആണെന്നായിരുന്നു മധ്യപ്രദേശിലെ ദേവാസില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ മനോഹര്‍ അണ്ട്വാലിന്റെ പ്രസ്താവന.

പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി എം.പിമാരും നടത്തുന്ന നിരാഹാര സമരത്തിന്റെ ഭാഗമായി മധ്യപ്രദേശില്‍ നടന്ന പരിപാടിക്കിടെയായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം.


Dont Miss ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജാവേദ് ശൈഖിന്റെ പിതാവ് ഗോപിനാഥ പിള്ള വാഹനാപകടത്തില്‍ മരിച്ചു


മധ്യപ്രദേശിലെ മുന്‍മുഖ്യമന്ത്രിയായിരുന്ന ദിഗ് വിജയ് സിങ്ങിനെ കുറിച്ച് സംസാരിച്ചുതുടങ്ങവെയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ നല്ല ഒരു ഐറ്റം തന്നെയാണെന്ന് ബി.ജെ.പി എം.പി പറഞ്ഞത്.

ഇദ്ദേഹത്തിന്റെ പ്രസ്തവ കേട്ട് സദസിലുള്ള ബി.ജെ.പി നേതാക്കള്‍ എല്ലാം ചിരിക്കുകയും ചെയ്തു. മധ്യപ്രദേശ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തേയും എം.പി വിമര്‍ശിച്ചു.

അതേസമയം കത്വയില്‍ 8 വയസുകാരിയായ പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായി കൊലപ്പെട്ട സംഭവത്തിലും ഗുജറാത്തില്‍ ബി.ജെ.പി എം.എല്‍.എ ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ട കേസിലും ബി.ജെ.പി പ്രതിസ്ഥാനത്ത് നില്‍ക്കവേയാണ് വീണ്ടും സ്ത്രീകള്‍ക്കെതിരെ തികച്ചും അവഹേളകപരമായ പ്രസ്താവനുമായി ബി.ജെ.പി എം.പി തന്നെ രംഗത്തെത്തിയത്.

We use cookies to give you the best possible experience. Learn more