ന്യൂദല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ മുന്‍ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ഡ.ബ്ല്യു.എഫ്.ഐ) തലവനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് ഇടക്കാല ജാമ്യം. ദല്‍ഹി റോസ് അവന്യൂ കോടതിയാണ് രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ജാമ്യത്തിനായുള്ള തുടര്‍വാദം ജൂലൈ 20ന് ഉച്ചക്ക് 12.30ന് ഇതേ കോടതിയില്‍ നടക്കും. 25,000 രൂപയുടെ വ്യക്തിഗത ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം.
സിങ്ങിന്റെ ജാമ്യം ദല്‍ഹി പൊലീസ് കോടതിയില്‍ ചോദ്യം ചെയ്‌തെങ്കിലും ജാമ്യം അനുവദിക്കുകയായിരുന്നു. കേസില്‍ ഉള്‍പ്പെട്ട് സസ്പെന്‍ഷെനില്‍ കഴിയുന്ന റെസ്‌ലിങ്ങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനും ജാമ്യം ലഭിച്ചു.
സമന്‍സ് അയച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട് പ്രതികളും ചൊവ്വാഴ്ച കോടതിയില്‍ ഹാജരായിരുന്നു. വലിയ സുരക്ഷയോടെയാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ റോസ് അവന്യൂ കോടതിയില്‍ ഇന്ന് ഹാജരാക്കിയത്. വാദം കേള്‍ക്കവെ കോടതിക്ക് പുറത്ത് അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചിരുന്നുവെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
കഴിഞ്ഞ ആഴ്ച പുറത്തുവന്ന ദല്‍ഹി പൊലീസിന്റെ ചാര്‍ജ് ഷീറ്റില്‍
ലൈംഗിക അതിക്രമക്കേസില്‍ ബ്രിജ് ഭൂഷണ്‍ കുറ്റം ചെയ്തതായി പറയുന്നുണ്ട്.
ഗുസ്തി താരങ്ങളെ ലൈംഗികാതിക്രമം നടത്തി, അപമാനിച്ചു, തുടര്‍ച്ചയായി താരങ്ങള്‍ക്ക് അതിക്രമം നേരിടേണ്ടി വന്നു എന്നിവയൊക്കെയാണ് ചാര്‍ജ് ഷീറ്റിലുള്ളത്.